മോഡലും ബ്യൂട്ടി ബ്ലോഗറുമായ യുവതി ലിപ്സ്റ്റിക്കിനു പകരം ചുണ്ടു ചുവപ്പിക്കാൻ ഉപയോഗിച്ചത് മൈലാഞ്ചി! ഒടുക്കം സംഭവിച്ചത് മറ്റൊന്ന്... പണി പാളിയതോടെ ഇനിയാരും ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്ന വെളിപ്പെടുത്തലുമായി യുവതി...

ചുണ്ടു ചുവപ്പിക്കാൻ വിചിത്രമായൊരു മാർഗം സ്വീകരിച്ച യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ലിപ്സ്റ്റിക്കിനു പകരം പ്രകൃതിദത്ത ഉത്പന്നങ്ങളായ ബീറ്റ്റൂട്ടും റോസാപ്പൂവിതളുകളുമൊക്കെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടാവും. എന്നാൽ ഇവിടെ ലിപ്സ്റ്റിക്കിനു പകരം മൈലാഞ്ചി ഉപയോഗിച്ച വീഡിയോ ആണ് വൈറലാകുന്നത്. ചിക്കാഗോയിൽ നിന്നുള്ള മോഡലും ബ്യൂട്ടി ബ്ലോഗറുമായ ബ്രിയാന ക്രിസ്റ്റ്യാൻസൺ എന്ന യുവതിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
മെഹന്ദി കോണിൽ നിന്നും മൈലാഞ്ചി ഒരു ചെറിയ പാത്രത്തിലേക്കു മാറ്റി ബ്രഷ് ഉപയോഗിച്ച് ചുണ്ടിൽ പുരട്ടുന്നതാണ് വീഡിയോയിലുള്ളത്. ഉണങ്ങിയതിനുശേഷം മൈലാഞ്ചി നീക്കം ചെയ്യുന്നതും ചുവന്ന ചുണ്ടുകൾ കാണിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ നിരവധി പേരാണ് യുവതിയെ വിമർശിച്ച് കമന്റ് ചെയ്തിരിക്കുന്നത്. കൈകാലുകളിലോ മുടിയിലോ അല്ലാതെ മറ്റെവിടെയും ഇവ ഉപയോഗിക്കരുതെന്നും കെമിക്കലുകളാൽ നിർമിതമായ ഇത്തരം മൈലാഞ്ചി ചുണ്ടിൽ പുരട്ടുക വഴി അലർജി ഉണ്ടായേക്കമെന്നുമൊക്കെ പോകുന്നു കമന്റുകൾ. കുറച്ചു ദിവസം കഴിയുമ്പോൾ മൈലാഞ്ചി അവിടവിടെയായി മാഞ്ഞുപോയി തുടങ്ങുമെന്നും അപ്പോൾ ചുണ്ട് കൂടുതൽ വൃത്തികേടാവുമെന്നും പറയുന്നവരുണ്ട്. സംഗതി കൈവിട്ടുപോയെന്നു മനസ്സിലായതോടെ മറ്റൊരു വീഡിയോയുമായി ബ്രിയാന രംഗത്തെത്തി. ഇനിയാരും ഇത്തരത്തിൽ ചുണ്ടിൽ മൈലാഞ്ചി പുരട്ടരുതെന്നും ബ്രിയാന അഭ്യർഥിക്കുന്നുണ്ട്. രണ്ടുദിവത്തിനുള്ളിൽ ചുണ്ടിലെ നിറം മാഞ്ഞുപോയെന്നും കോണിൽ ഹാനികരമായ കെമിക്കൽ ചേരുവകൾ ഉണ്ടെന്നത് പിന്നീടാണ് ശ്രദ്ധിച്ചതെന്നും പറഞ്ഞാണ് ബ്രിയാന വീഡിയോ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha