പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോൾ ഞെട്ടിയത് ഡോക്ടർ ... ആറു കിലോ, 700 ഗ്രാം തൂക്കവും, 57 സെന്റീമീറ്റർ നീളവുമുള്ള 'വലിയ കുഞ്ഞി വാവ' യുടേത് റെക്കോർഡ് തൂക്കം ..ആദ്യമായിട്ടാണ് ഇത്രയും ഭാരമുള്ള ഒരു കുട്ടി പിറക്കുന്നതെന്ന് മാധ്യമങ്ങൾ

പിറന്നു വീണ നവജാത ശിശുവിനെ തൂക്കി നോക്കിയപ്പോൾ അടുത്തു നിന്ന ചീഫ് സർജൻ ഉൾപ്പെടെയുള്ളവരെല്ലാവരും ഞെട്ടി. ജർമനിയിൽ ആദ്യമായിട്ടാണ് ഇത്രയും ഭാരമുള്ള ഒരു കുട്ടി പിറക്കുന്നതെന്ന് ജർമൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
ജർമൻ നഗരമായ കോട്ട്ബുസിലെ (COTTBUS) കാൾ തീം ക്ലീനിക്കിലാണ് (CARL THIEM CLINIKUM COTTBUS) ഈ വലിയ വാവ ജനിച്ചത്. കുഞ്ഞിന്റെ വളര്‍ച്ച ഡോക്ടര്‍മാര്‍ നേരത്തെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് സിസേറിയന് വിധേയമാക്കുകയായിരുന്നു. .
ആറു കിലോ, 700 ഗ്രാം തൂക്കവും, 57 സെന്റീമീറ്റർ നീളവുമാണ് കുഞ്ഞിന്. കുട്ടി ഇനി 12 ദിവസം ആശുപത്രി നിരീക്ഷണത്തിൽ അമ്മയോടൊപ്പം കഴിയാനാണ് നിർദ്ദേശം. സാധാരണ കുഞ്ഞുങ്ങള്‍ക്ക് 50 മുതല്‍ 52 സെന്റിമീറ്റര്‍ വരെയാണ് നീളം ഉണ്ടാകാറുള്ളത്
ലിയാൻഡർ ജോയൽ എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ കുഞ്ഞിന്റെ അമ്മ ഡെൻസി ലൂക്കാണ്. കാൽനൂറ്റാണ്ട് കാലത്തെ തന്റെ സേവനത്തിനിടയിൽ ഇത്രയും വലിയ ഒരു കുട്ടിയെ സിസേറിയൻ വഴി പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്നു ശസ്ത്രക്രിയ നടത്തിയ പ്രഫസറും ചീഫ് സർജനുമായ ജോർജ് ഷൈറയൻ (GEORGE SCHRIER) മാധ്യമങ്ങളെ അറിയിച്ചു.
കഴിഞ്ഞ വർഷം ജര്‍മന്‍ നഗരമായ മ്യൂണ്‍ഷ്യന്‍ ഗ്ലാഡ് ബെക്കലിലുള്ള സെന്റ് എലിസബത്ത് ആശുപത്രിയില്‍ സിന്‍ഡി എന്ന 33കാരി 4.720 ഗ്രാം തൂക്കവും , 65 സെന്റിമീറ്റര്‍ നീളവുമുള്ള കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.. .വിന്‍സെന്റ് മാര്‍ട്ടിന്‍ എന്നാണ് ആ കുഞ്ഞിന് പേരിട്ടിരിക്കുന്നത്
https://www.facebook.com/Malayalivartha























