പാക്കിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്‌ടിക്കുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ രംഗത്ത് . പാക്കിസ്ഥാനും ചൈനയും രാജ്യത്തിന് ശക്തമായ ഭീഷണി സൃഷ്‌ടിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി . ഭീഷണി ഒഴിവാക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് പാകിസ്ഥാന്‍ തുടരുന്നുണ്ട്. ഭീകരവാദത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നും നരവനെ വ്യക്തമാക്കുകയും ചെയ്തു .
കൃത്യസമയത്ത് കൃത്യതയോടെ പ്രതികരിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയു. ആ സന്ദേശം നല്‍കി കഴിഞ്ഞു. ഏതു സാഹചര്യത്തെയും നേരിടാന്‍ സൈന്യം സജ്ജമാണ്. ഇന്ത്യയും ചൈനയും തമ്മില്‍ സുരക്ഷ വിഷയത്തില്‍ ചര്‍ച്ച നടക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. ഇരു ഭാഗത്ത് നിന്നും അതിര്‍ത്തികളില്‍ സൈന്യത്തെ പിന്‍വലിക്കുന്ന നടപടി ഉണ്ടായിട്ടില്ല. ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും നരവനെ വ്യക്തമാക്കിയിരിക്കുകയാണ് . കഴിഞ്ഞ വര്‍ഷം വെല്ലുവിളികളുടേതായിരുന്നു. രാജ്യത്തിന്റെ വടക്കന്‍ അതിര്‍ത്തികളിലെ സാഹചര്യവും കൊവിഡും പ്രധാന വെല്ലുവിളിയായി മാറി . വടക്കന്‍ മേഖലകളിലെ അതിര്‍ത്തികളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമാധാനമായ ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും നരവനെ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha