ലിഫ്റ്റില്‍ കയറിയ യുവാവിന് സംഭവിച്ചത്.... മേല്‍വസ്ത്രമില്ലാത്ത സ്ത്രീ ലിഫ്റ്റിനുള്ളില്‍ കത്തിയുമായി.... പിന്നാലെ സംഭവിച്ചത്; ലിഫ്റ്റിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് സോഷ്യൽമീഡിയ

ലിഫ്റ്റില്‍ കയറുമ്പോള്‍ ഒരാള്‍ ജീവനപഹരിക്കുന്ന തരത്തില്‍ കടന്നു വന്നാല്‍ എന്താവും നിങ്ങളുടെ പ്രതികരണം? അത്തരമൊരു വീഡിയോ ആണ് കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് . ലിഫ്റ്റില്‍ കയറിയ യുവാവിന് നേരെ മേല്‍വസ്ത്രം ധരിക്കാത്ത സ്ത്രീ ആയുധവുമായി ആക്രമിക്കാന്‍ അടുക്കുന്ന ഒരു വീഡിയോയാണ്. തീര്‍ത്തും അപ്രതീക്ഷിതമായുള്ള ഒരാളുടെ കടന്നു വരവില്‍ ലിഫ്റ്റിനുള്ളിലെ വ്യക്തി പെട്ടെന്ന് കുതറി മാറുന്നുണ്ട്.
ഫ്ലോറിഡയിലെ മിയാമി പോലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണിത്. ലിഫ്റ്റിനുള്ളിലെ ക്യാമറയില്‍ നിന്നുമുള്ള ദൃശ്യങ്ങളാണിവ. ആക്രമണത്തിന് ഇരയായ യുവാവ് ആരെന്ന് അന്വേഷിക്കാനും വേണ്ടിയാണ് പോലീസ് ഇത് പോസ്റ്റ് ചെയ്തത്. ജനുവരി ഏഴാം തിയതി നടന്ന സംഭവമാണെന്നും കുറിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha