അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തി; പിന്നിലെ കാരണം ഇത്....

അഫ്ഗാനിസ്താനിലെ ഐഎസ് നേതാവിനെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തി. ഉമര്‍ ഖൊറസാനിയെയാണ് താലിബാന്‍ കൊന്നത്. മൗലവി സിയ ഉള്‍ ഹഖ് എന്നും അറിയപ്പെട്ടിരുന്ന ഖൊറസാനി അഫ്ഗാനിലെ പുലെ ഛര്‍ഖി ജയിലില്‍ തടവിലായിരുന്നു.
ഇവിടുന്ന് ഇയാളെ മോചിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. 2020ലാണ് ഖൊറസാനി അഫ്ഗാന്‍ ജയിലില്‍ തടവിലായത്. 2015 മുതല്‍ അഫ്ഗാനില്‍ ശക്തമായ ആധിപത്യം ഉണ്ടാക്കാന്‍ ഐ.എസ് ശ്രമിക്കുന്നുണ്ട്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയായ നന്‍ഗര്‍ഹാറില്‍ 2015ല്‍ ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖോറസാന്‍ പ്രാെവിന്‍സ് എന്ന പേരില്‍ ക്യാമ്ബ് രൂപീകരിച്ചെങ്കിലും വളര്‍ച്ച പ്രാപിക്കാന്‍ സാധിച്ചില്ല.
താലിബാന്‍ അന്ന് മുതല്‍ തന്നെ ഐഎസിനെ എതിരാളിയായാണ് കാണുന്നത്. നന്‍ഗര്‍ഹാറില്‍ ക്യാമ്ബ് രൂപീകരിച്ചപ്പോള്‍ തന്നെ അത് ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്‍ ഖൊറസാനിയ്‌ക്ക് കത്തയച്ചിരുന്നു. എന്നാല്‍ താലിബാന്റെ ആവശ്യത്തിന് ഐഎസ് വലിയ വില കല്‍പ്പിച്ചില്ല.
കൂടാതെ താലിബാന്‍ അംഗങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനും തുടങ്ങി. ഇത് ഇരു ഭീകരരും തമ്മിലുള്ള ബന്ധം വഷളാക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോവ്‌സ്ജാന്‍ പ്രവിശ്യയില്‍ താലിബാന് വേണ്ടി ഫണ്ട് സംഘടിപ്പിക്കുന്ന കറുപ്പ് വ്യാപാരികളെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയിരുന്നു. തുടര്‍ന്ന് ഐഎസ്സും താലിബാനും തമ്മിലുണ്ടായ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവവും ഐഎസിനെ ശത്രുക്കളുടെ പട്ടികയില്‍ കാണാനിടയായി.
https://www.facebook.com/Malayalivartha
























