ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാൻ പിടിച്ചെത്തപ്പോൾ അടിമുടിമാറ്റങ്ങൾ; അന്താരാഷ്ട്ര തലത്തിലുള്ള മോശം പ്രതിച്ഛായ മാറ്റിയെടുക്കാൻ ഒരുക്കങ്ങൾ, സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ആവർത്തിച്ചു പറയുന്നതിന്റെ പിന്നിലെ കാരണം ഇത്

വര്‍ഷങ്ങള്‍ക്ക് ശേഷം താലിബാന്‍ വീണ്ടും അഫ്ഗാനിസ്താനിലെ ഭരണം പിടിച്ചടക്കിയിരിക്കുകയാണ്. താലിബാനെതിരെ അഫ്ഗാനിസ്താനില്‍ പ്രതിഷേധങ്ങള്‍ ശക്തമാവുകയാണ് .
പ്രതിഷേധങ്ങള്‍ക്കിടെ പലസ്ഥലത്തും വെടിവെപ്പുണ്ടായി. അതിനിടെയും ഇത്തവണ അടിമുടി മാറ്റങ്ങളുമായാണ് താലിബാന്റെ രംഗപ്രവേശം. അന്താരാഷ്ട്ര തലത്തിലുള്ള മോശം പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് താലിബാന്‍ പലമാറ്റങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നതാണ് വിലയിരുത്തല്‍.
996- 2001 കാലയളവില്‍നിന്ന് ഏറെ വ്യത്യസ്മായാണ് ഇത്തവണ താലിബാന്റെ ഇടപെടലുകള്‍. വൈദേശിക ശക്തികളില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നവരാണെന്നും സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും താലിബാന്‍ ആവര്‍ത്തിച്ച് പറയുന്നതും ഇക്കാരണത്താലാണ്.
https://www.facebook.com/Malayalivartha
























