പിഞ്ചു കുഞ്ഞിനെ മുള്ളുവേലികള്‍ക്ക് മുകളില്‍ കൂടി എറിഞ്ഞു കൊടുത്ത സംഭവത്തിൽ കണ്ണീരോടെ അമേരിക്കന്‍ സൈനികര്‍; സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ

താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം കൈയടക്കിയതോടെ രക്ഷ തേടിയുള്ള കുട്ടപ്പലായനത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാബൂളില്‍ നിന്നും പുറത്തു വന്നത്. അമേരിക്കന്‍ സൈനികരോട് അഭ്യര്‍ഥിക്കുന്ന അഫ്ഗാനികളുടെ ദൃശ്യങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ട്.
കാബൂള്‍ വിമാനത്താവളത്തില്‍ മുള്ളുവേലിക്കും ഗേറ്റിനുമപ്പുറം നിന്ന് യുഎസ്, യു.കെ സൈനികരോട് സഹായത്തിനായി നിലവിളിച്ച് കുഞ്ഞുങ്ങളെ മുള്ളുവേലികള്‍ക്ക് മുകളില്‍ കൂടി എറിഞ്ഞു നല്‍കിയ അമ്മമാരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിന്നു.
ഇപ്പോള്‍ ഇതാ പിതാവുമായി വീണ്ടും കുട്ടി ഒത്തുചേര്‍ന്നുവെന്നും, വിമാനത്താവളത്തില്‍ ഇവര്‍ സുരക്ഷിതരാണെന്നും അഫ്ഗാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'വീഡിയോയില്‍ കണ്ട കുഞ്ഞിനെ ഇവിടത്തെ ഒരു ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുകയും പരിപാലിക്കുകയും ചെയ്തു' -അധികൃതര്‍ പറഞ്ഞു.
ഈ വീഡിയോയില്‍ കണ്ട കുഞ്ഞ് അതിന്റെ രക്ഷാകര്‍ത്താവുമായി വീണ്ടും ഒത്തു ചേര്‍ന്നെങ്കിലും, മറ്റ് പല കുട്ടികള്‍ക്കും അതിന് ഭാഗ്യമുണ്ടായില്ല എന്നാണ് അധികൃതര്‍ കണ്ണീരോടെ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha
























