Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...


നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം


പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...


തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...


കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...

പഞ്ച്ഷീർ പ്രവിശ്യ താലിബാൻ വളഞ്ഞു എന്തിനും പോന്ന 100 ഭീകരർ! കൊടും ക്രൂരത

23 AUGUST 2021 10:32 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിലെ പഞ്ച്ഷീർ പ്രവിശ്യ പിടിച്ചടക്കാൻ ഭീകരരെ അയച്ച് താലിബാൻ. വടക്ക് കിഴക്കൻ കാബൂളിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള പ്രദേശമാണ് പഞ്ച്ഷീർ. പ്രദേശത്തെ ജനങ്ങൾ സമാധാനപൂർവ്വം കീഴടങ്ങാത്തത് കാരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നൂറോളം ആളുകളെ അവിടേക്ക് അയച്ചതായി താലിബാൻ അറിയിച്ചു. പ്രവിശ്യ താലിബാൻ വളഞ്ഞിരിക്കുകയാണ് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

താലിബാൻ ഭീകരർ അഫ്ഗാൻ പിടിച്ചെടുക്കാൻ ആരംഭിച്ചത് മുതൽ പഞ്ച്ഷീർ പ്രദേശത്തെ ജനങ്ങൾ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാൻ ഭരണകൂടത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ സംഘവും അഫ്ഗാൻ പ്രതിരോധ സേനയും സംയുക്തമായാണ് താലിബാൻ വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നൽകുന്നത്. പ്രദേശത്തെ ആളുകൾ കീഴടങ്ങാതെ നിൽക്കുന്നത് താലിബാന് ആശങ്ക വർദ്ധിപ്പിച്ചു. ഇതോടെയാണ് പ്രദേശം പിടിച്ചടക്കാൻ താലിബാൻ തീരുമാനിച്ചത്.

തലസ്ഥാനം ഉൾപ്പെടെ അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകൾ താലിബാന്റെ കൈകളിൽ കൈകളിലെത്തിയെങ്കിലും കാബൂളിൽ നിന്ന് നൂറ് കിലോമീറ്റർ വടക്കുള്ള പഞ്ച്ഷീർ പ്രവിശ്യയും അതിന്റെ താഴ് വരയും താലിബാൻ ആക്രമണത്തെ ചെറുത്ത് നിന്നുകൊണ്ട് താലിബാനെതിരായ പ്രധാന ശക്തികേന്ദ്രമായി മാറിയിരുന്നു.ഇപ്പോൾ അവിടം പിടിച്ചടക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് താലിബാൻ.

അതേസമയം കാബൂൾ വിമാനത്താവളത്തിന് പുറത്തും സ്ഥിതിഗതികൾ ഗുരുതരമാണ്. രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ വേണ്ടി നിരവധി പേരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നിൽക്കുന്നത്. കാബൂളിൽ നിന്നും ഇന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കും. കാബൂളിൽ നിന്നും ഖത്തറിലേക്ക് എത്തിച്ച 146 പേർ ഉടൻ ഡൽഹിയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇനിയും അഞ്ഞൂറിലധികം പേർ കൂടി അഫ്ഗാനിസ്താനിൽ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലായം നൽകുന്ന വിവരം.

അതേസമയം താലിബാന്റെ അറിയിപ്പുകളും പ്രഖ്യാപനങ്ങളും പ്രസിദ്ധീകരിച്ചിരുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇംഗ്ലിഷ്, അറബിക്, പഷ്‌തോ, ദാരി, ഉറുദു ഭാഷകളിലുള്ള വെബ്‌സൈറ്റുകളാണ് വെള്ളിയാഴ്ച നിശ്ചലമായത്. ഇവ പ്രവര്‍ത്തനം നിലയ്ക്കാനുള്ള കാരണം വ്യക്തമല്ല.

അഫ്ഗാനിസ്താനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്വന്തം രാജ്യംവിട്ട് രക്ഷപ്പെടാനുള്ള അഫ്ഗാനികളുടെ ശ്രമവും കാബൂള്‍ വിമാനത്താവളത്തിലുണ്ടായ ദുരന്തങ്ങളും ഞെട്ടലോടെയാണ് ലോകം കണ്ടത്. ഒരാഴ്ചയ്ക്കിടെ രാജ്യം വിടാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കാബൂള്‍ വിമാനത്താവളത്തില്‍ മരിച്ചത് 20 പേര്‍. നാറ്റോ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഞായറാഴ്ച മാത്രം വിമാനത്താവളത്തില്‍ ഏഴ് പേര്‍ മരിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും ജനങ്ങള്‍ക്ക് പരമാവധി സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.അതേസമയം അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന ദൗത്യം തുടരുകയാണ്. ഇന്നലെ മാത്രം മൂന്ന് വിമാനങ്ങളിലായി അഫ്ഗാനില്‍ കുടുങ്ങിയ 400 പേരെയാണ് ഇന്ത്യ തിരിച്ചെത്തിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (9 minutes ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (26 minutes ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (44 minutes ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (47 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (53 minutes ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (1 hour ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (2 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (6 hours ago)

അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ്രപഖ്യാപിച്ച് കാനഡ  (14 hours ago)

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍  (14 hours ago)

ഹോട്ടലിലെ നാലാം നിലയില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി  (15 hours ago)

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (16 hours ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (16 hours ago)

Malayali Vartha Recommends