പാകിസ്താന്റെ ചതിയിൽ രക്തക്കളമായി പഞ്ചശീർ, മസൂദും സലേയും ഇവിടെയുണ്ട്? എല്ലാം ബോംബിട്ട് തകർത്തു പഞ്ചശീറിന് സംഭവിച്ചത്

ഒടുവിൽ തോറ്റു...അവസാനം വരെ വിട്ടുകൊടുക്കാതെ പൊരുതി നിന്നു.ഒറ്റയ്ക്ക് നേരിടാൻ കഴിയില്ലെന്ന് മനസിലാക്കിയ പേടിത്തൊണ്ടന്മാരായ താലിബാൻ, ചതിയൻ പാകിസ്താനെ കൂട്ടുപിടിച്ച് പഞ്ചശീറും കീഴടക്കി.എന്നാൽ വിജയം താലിബാന്റെ ആണെങ്കിലും ലോക ജനതയുടെ മനസ്സിൽ വിജയികൾ പഞ്ചശീർ തന്നെയാണ്.മറ്റൊരു രാജ്യത്തിന്റെയും പിന്തുണയില്ലാതെ അവർ ഒറ്റയ്ക്ക് പോരാടി.താലിബാന്റെ 1000 ത്തോളം ഭീകരരെ കൊന്നൊടുക്കി..നിരവധി പേരെ തടവിലാക്കി.ആ ചെറുത്തുനിൽപ്പ് ലോക ജനത ഒരിക്കലും മറക്കില്ല.
പഞ്ചശീർ കാര്യാലയമായ ബസാറാക്കിലെ ഗവർണ്ണറുടെ കാര്യാലയത്തിണ് മുന്നിൽ തങ്ങളുടെ പോരാളികൾ നിൽക്കുന്ന ചിത്രം പുറത്തുവിട്ടാണ് പ്രവിശ്യ കൈപിടിയിലായെന്ന് താലിബാൻ അറിയിച്ചത്. വിമതരെ കൊല്ലുകയോ തുരത്തിയോടിക്കുകയോ ചെയ്തെന്നാണ് വക്താവ് സബിയുള്ള മുജാഹിത് ട്വീറ്റ് ചെയ്തത്.എന്നാൽ പോരാട്ടം അവസാനിപ്പിച്ച് ചർച്ചകൾക്ക് സമ്മതമാണെന്ന് വടക്കൻ സഖ്യം അറിയിച്ചിരുന്നതാണ്.അത് താലിബാൻ നേതാക്കൾ നിഷ്കരുണം തള്ളുകയായിരുന്നു.
പഞ്ചശീർ വാസികളോട് പ്രതികാരമില്ലന്നും മേഖലയിൽ സമാധാനം ഉറപ്പാക്കുമെന്നും താലിബാൻ വക്താക്കൾ അവകാശപ്പെട്ടുവെന്നാണ് അറിയുന്നത്.എന്നാൽ താലിബാന്റെ വാക്കിന് ആര് വില നൽകും.അഫ്ഗാൻ പിടിച്ചെടുത്തപ്പോലും താലിബാൻ ഇത്തരം പ്രസ്താവന നടത്തിയിരുന്നു.എന്നാൽ അതൊക്കെ വെറും പ്രസ്താവന മാത്രമായി ഒതുങ്ങി.
എന്നാൽ തന്റെ അവസാനം വരെ പഞ്ചശിർ വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേയും വടക്കൻ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദും എവിടെ എന്ന ചോദ്യം ഇപ്പോഴും ബാക്കിനിൽക്കുകയാണ്.അമറുള്ള സലേയുടെ വീടിന് നേരെയും ഡ്രോൺ ഉപയോഗിച്ച് ബോംബാക്രമണം നടന്നു.ആക്രമണത്തിന് പിന്നാലെ അമറുള്ള സലേയും അഹമ്മദ് മസൂദും സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങി എന്നുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.തങ്ങളുടെ നേതാവായ അഹമ്മദ് മസൂദ് സുരക്ഷിതനാണെന്നും എത്രയും പെട്ടന്ന് തന്നെ അഫ്ഗാൻ ജനതയെ അഭിസംബോധന ചെയ്യുമെന്നും എൻ.ആർ.എഫ് വക്താവ് അലി നസ്രി അറിയിച്ചു.താലിബാൻ ഭീകരർ കണ്ടെത്തിയാൽ മൃഗീയമായി കൊലപ്പെടുത്തുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇവർ പ്രദേശത്ത് നിന്നും പലായനം ചെയ്തത് എന്നാണ് വിവരം.
എന്നാൽ പഞ്ച്ശിറിലെ പ്രതിരോധ സഖ്യത്തിന്റെ ചീഫ് കമാൻഡറായ സലേ മുഹമ്മദിനെ വധിച്ചുവെന്ന അവകാശവാദവും താലിബാൻ മുന്നോട്ട് വെയ്ക്കുന്നുണ്ട്. ഇരുകൂട്ടരും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലിൽ സലേ കൊല്ലപ്പെട്ടുവെന്നാണ് താലിബാൻ പറയുന്നത്. പഞ്ച്ശിറിൽ രൂപപ്പെട്ട താലിബാൻ വിരുദ്ധ സേനയുടെ രണ്ടാമത്തെ മുതിർന്ന നേതാവാണ് സലേ മുഹമ്മദ്. എന്നാൽ പ്രതിരോധ സഖ്യം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ പ്രതിരോധ സേന വക്താവ് ഫഹിം ദഷ്തിയെ താലിബാൻ വധിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
പാകിസ്താന്റെ സഹായത്തോടെയാണ് താലിബാൻ പാൻഷീർ കീഴടക്കിയതെന്ന് സൂചനയുണ്ട്.പാകിസ്താനി ഡ്രോണുകൾ ബോംബ് വർഷിച്ചതായി പ്രദേശവാസികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.പാക് ചാര സങ്കടനയായ ഐ എസ് ഐ യുടെ മേധാവി ജനറൽ ഫെയ്‌സ് ഹമി പഞ്ചശീറിൽ തുടരുന്നുണ്ട്.അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാന് സഹായ വാഗ്ദാനവുമായി പാക്കിസ്ഥാന്‍ നേത്തെ എത്തിയിരുന്നു.അഫ്ഗാനിസ്ഥാനില്‍ പുതിയ ഭരണം രൂപീകരിക്കുന്നതില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് പാക് സൈനിക മേധാവി അറിയിച്ചതുമാണ്.
7 ജില്ലകളും 512 ഗ്രാമങ്ങളുമുള്ള പ്രവിശ്യയിലെ ജനസംഖ്യാ 173000 ആണ്. ലോകത്തെ മുഴുവൻ അധിനിവേശ ശക്തികൾക്കും പഞ്ചശിർ പാഠമാണ്…. ഒരു ജനതയുടെ ചെറുത്തുനിൽപിന്റെ പാഠം. ഇതിന് ചരിത്രവും സാക്ഷിയാണ്. 1980 കളിലെ സോവിയറ്റ് അധിനിവേശത്തോടുള്ള ചെറുത്തു നിൽപ്പായിരുന്നു പഞ്ചശിറിന്റെ പോരാട്ട ചരിത്രത്തിന്റെ ആരംഭം. മുജാഹിദ് നേതാവ് അഹമ്മദ് ഷാ മസൂദായിരുന്നു സോവിയറ്റ് യൂണിയനെതിരെ പട നയിച്ചത്.അമേരിക്കയുടെ സഹായത്തോടെ സോവിയറ്റ് യൂണിയനെ അഹമ്മദ് ഷാ മസൂദിന്റെ പോരാളികൾ തറപറ്റിച്ചു. അതേ പോരാട്ട വീര്യമാണ് താലിബാനെതിരെ പഞ്ചശിറിലെ പോരാളികൾക്ക് ഉണ്ടായിരുന്നത്.
ആഗസ്റ്റ് 15 നായിരുന്നു കാബൂൾ പിടിച്ചെടുത്ത് അഫ്ഗാനെ താലിബാൻ പൂർണമായും കീഴടക്കിയത്. എന്നാൽ കാബൂൾ കീഴടങ്ങിയിട്ടും പഞ്ചശിർ മാത്രം താലിബാന് മുൻപിൽ മുട്ടുമടക്കിയില്ല. ഒരിക്കലും അധിനിവേശത്തിന് ഐക്യപ്പെടാതിരുന്ന പ്രവിശ്യയായിരുന്നു പഞ്ചശിർ.
കീഴടങ്ങാൻ വിസമ്മതിച്ച പഞ്ചശിർ ജനതയെ പിടിച്ചു കെട്ടാനായിരുന്നു താലിബാന്റെ ആദ്യ ശ്രമം. ഇതിനായി ഭീകരരെ കൂട്ടത്തോടെ അയച്ചെങ്കിലും ഫലമുണ്ടായില്ല. യുദ്ധമുറയായിരുന്നു പിന്നീട് താലിബാൻ സ്വീകരിച്ചത്. എന്നാൽ പഞ്ചശിർ സമർത്ഥമായി പ്രതിരോധിച്ചു. സോവിയറ്റ് യൂണിയനെതിരെ അഹമ്മദ് ഷാ മസൂദാണ് പടനയിച്ചിരുന്നതെങ്കിൽ ഇക്കുറി താലിബാനെ പ്രതിരോധിച്ചത് മകൻ അഹമ്മദ് മസൂദാണ്.
അഹമ്മദ് ഷാ മസൂദ് രൂപീകരിച്ച വടക്കൻ സഖ്യമാണ് താലിബാനെതിരെ യുദ്ധം ചെയ്തത്. ഗറില്ലാ യുദ്ധമുറകളോട് സമാനമായ ഇവരുടെ പോരാട്ടസാമർത്ഥ്യത്തിന് മുൻപിൽ താലിബാൻ പോരാളികൾ വിയർത്തു.ഒടുവിൽ മുട്ട് മടക്കേണ്ടി വരും എന്നായപ്പോൾ പാകിസ്താന്റെ കൂട്ട് പിടിച്ച് താലിബാൻ യുദ്ധമാരംഭിച്ചു.ആ യുദ്ധമാണ് ഇപ്പോൾ പരിസമാപ്തിയിൽ എത്തിയെന്നും.താലിബാൻ പഞ്ചശീർ കീഴടക്കിയെന്നും വാർത്തകൾ വരുന്നത് .എന്നാൽ പറയുന്നത് താലിബാൻ ആയത്കൊണ്ട് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്.
https://www.facebook.com/Malayalivartha






















