ഇന്ത്യയെ ആക്രമിക്കാന്‍ താലിബാനില്‍ കൂട്ടയടി! പാകിസ്ഥാന്റെ ലക്ഷ്യം നടപ്പാക്കാന്‍ ഹഖാനി നെറ്റ്‌വര്‍ക്ക്

ലോക രാഷ്ട്രങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ചതിയനാണ് പാകിസ്ഥാൻ.എല്ലാ തീവ്രവാദ സംഘടനയേയും വളർത്തിയെടുക്കുന്നതിൽ പാകിസ്ഥാന് ഉള്ള പങ്ക് വളരെ വലുതാണ്.അത് അഫ്ഗാൻ താലിബാൻ പ്രേശ്നത്തിൽ ഇന്ത്യ ഉൾപ്പടെയുളള രാജ്യങ്ങൾക്ക് നന്നായി അറിയാം.തക്കം കിട്ടിയാൽ ഇന്ത്യക്കിട്ട് പണിയാനാണ് പാകിസ്താന്റെ ശ്രമം.അതിനുള്ള കരുക്കൾ അണിയറയിൽ ഒരുകുന്നുമുണ്ട്.
എന്നാൽ ഇന്ത്യയും ഇന്ത്യയിലെ ഭരണാധികാരികളും ഡബിൾ സ്ട്രോങ്ങ് ആണ്.ഇമ്രാന്റെ കളികളൊന്നും ഇന്ത്യയിൽ വിലപ്പോകില്ല.എന്നാൽ ഇപ്പോൾ പാകിസ്ഥാൻ ശ്രമിക്കുന്നത് എല്ലാ വിഭാഗത്തെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്ന മുല്ല ബരാദറെ പുറത്താക്കി ഹഖാനി ശൃംഖലയെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ എത്തിക്കുക എന്നതാണ്.ഇതിന് മുന്നോടിയായാണ് പാകിസ്ഥാന്‍ രഹസ്യസേനയായ ഐഎസ് ഐയുടെ തലവന്‍ ലഫ്. ജനറല്‍ ഫെയ്‌സ് ഹമീദ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ഐഎസ് ഐ തലവന്‍ ലഫ്. ജനറല്‍ ഫെയ്‌സാണ് മുല്ല ബരാദര്‍ വിഭാഗവും ഹഖാനി ഗ്രൂപ്പും തമ്മിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് മധ്യസ്ഥത വഹിക്കുന്നത്. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറച്ച് താലിബാന്‍ സര്‍ക്കാര്‍ രൂപീകരണത്തിനാണ് ഐഎസ് ഐ തലവന്‍ കാബൂളില്‍ എത്തിയിരിക്കുന്നതെങ്കിലും ഹഖാനി ശൃംഖലയ്ക്ക് അനുകൂലമായി കരുക്കള്‍ നീക്കുകയാണ് പാകിസ്ഥാന്‍റെ ലക്ഷ്യം. ഹഖാനി ഗ്രൂപ്പിന് ആയുധങ്ങളും സൈനികപിന്തുണയും നല്‍കുക എന്നതും പാകിസ്ഥാന്‍റെ ലക്ഷ്യമാണ്.ഇതിന്റെ പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്.അഫ്ഗാനില്‍ തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കാനും ഹഖാനി വിഭാഗത്തെ കാശ്മീര്‍ പ്രശ്നത്തിലുള്‍പ്പടെ ഇന്ത്യക്കെതിരെയും നിർത്താനാണ് ഉദ്ദേശം.
അഫ്ഗാനിസ്ഥാന്റെ ഭരണം തിരികെ പിടിക്കാന്‍ താലിബാനെ വളരെയധികം സഹായിച്ചവരാണ് ഹഖാനി നെറ്റ്‌വര്‍ക്ക്. കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയ ശേഷം ഹഖാനി നെറ്റ്‌വര്‍ക്കിലെ മുതിര്‍ന്ന നേതാക്കള്‍ അഫ്‌ഗാനിലെത്തി ഭരണത്തിലെ പങ്കാളിത്തത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയിരുന്നു.അന്താരാഷ്‌ട്ര സമൂഹത്തിന് വളരെയധികം വെല്ലുവിളിയുയര്‍ത്തുന്ന സംഘടനയാണ് ഹഖാനി.
പ്രത്യേകിച്ച് ഇവര്‍ ഇന്ത്യയ്‌ക്ക് പണ്ടുമുതലേ തലവേദനയാണ്.പാകിസ്ഥാനുമായി നല്ല ബന്ധമുളള ഹാഖാനി നെറ്റ്‌വര്‍ക്ക് നിലനില്‍ക്കാന്‍ പ്രധാന കാരണക്കാര്‍ പാകിസ്ഥാനിലെ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്കായ ഐഎസ്‌ഐയാണ്. ഇവരുമായി സഹകരിച്ച് ഹഖാനികള്‍ ഇന്ത്യയ്‌ക്കെതിരെ അഫ്ഗാന്‍ മണ്ണില്‍ മുന്‍പ് ഭീകരാക്രമണം നടത്തിയിട്ടുണ്ട്.
2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസി ആക്രമിച്ച് 58 പേരുടെ മരണത്തിനിടയായ സംഭവത്തില്‍ പ്രതിസ്ഥാനത്ത് ഹഖാനികളാണ്. 2007ല്‍ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 17 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതും ഹഖാനി നെറ്റ്‌വര്‍ക്കാണ്. കാര്‍ബോംബ് സ്‌ഫോടനങ്ങള്‍, വലിയ നാശം വിതയ്‌ക്കുന്ന ചാവേര്‍ ആക്രമണങ്ങള്‍ ഇവയെല്ലാം ഇന്ത്യയ്‌ക്കെതിരെ ഹഖാനി നെറ്റ്‌വര്‍ക്ക് നടത്തിയിട്ടുണ്ട്.
ഇന്ത്യയ്‌ക്കെതിരെ തങ്ങള്‍ നില്‍ക്കില്ലെന്ന താലിബാന്റെ വാദമുണ്ടെങ്കിലും ഹഖാനി നെറ്റ്‌വര്‍ക്കിന്റെ പൂര്‍വകാല ചരിത്രം അറിയുന്ന ഇന്ത്യ ഇവരെ കരുതലോടെയാണ് കാണുന്നത്. നിലവില്‍ 6000ലധികം അംഗങ്ങളാണ് ഹഖാനികള്‍ക്കുളളത്. ഇന്ത്യ അഫ്ഗാന്‍ മണ്ണില്‍ നിര്‍മ്മിച്ച് നല്‍കിയവയെയും ഇന്ത്യന്‍ സ്ഥാപനങ്ങളെയും നിരന്തരമായി ആക്രമിച്ചവരാണ് ഹഖാനി നെറ്റ്‌വര്‍ക്ക്.
ഹഖാനി ശൃംഖലയുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന മറ്റൊരു തീവ്രവാദസംഘമാണ് അല്‍ ഖ്വെയ്ദ. ഇതും പാകിസ്ഥാന്‍റെ പിന്തുണയുള്ള ഗ്രൂപ്പാണ്. വര്‍ഷങ്ങളോളം അല്‍ ഖ്വെയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന് പാകിസ്ഥാനില്‍ ഒളിച്ചിരിക്കാന്‍ സാധിച്ചത് പാക് സര്‍ക്കാരിന്‍റെ ഈ പിന്തുണ കാരണമാണ്. ഹക്കാനി ശൃംഖയുടെ നേതാക്കള്‍ സിറാജുദ്ദീന്‍ ഹഖാനിയും അനസ് ഹഖാനിയുമാണ്. താലിബാന്‍റെ തീവ്രമുഖമാണ് ഹക്കാനി ശൃംഖല. സുന്നി പഷ്തൂണ്‍ സമുദായക്കാരുടെ തീവ്രവാദസംഘടന. സിറാജുദ്ദീന്‍ ഹഖാനി പാകിസ്ഥാനിലാണ് ബാല്യം ചെലവഴിച്ചത്.
താലിബാനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിന്‍റേത്. പണ്ട് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് അനസ് ഹഖാനി. ഗറില്ല യുദ്ധതന്ത്രങ്ങളിലൂടെ യുഎസിനെ നേരിട്ട ഹഖാനി ശൃംഖലയുടെ അറിയപ്പെടുന്ന നേതാവായിരുന്നു ജലാലുദ്ദീന്‍ ഹഖാനി.
ഏറെ പാരമ്പര്യമുള്ള ജലാലുദ്ദീന്‍ ഹഖാനി ഒരു കാലത്ത് യുഎസിന്‍റെ പ്രിയപുത്രനായിരുന്നു. സോവിയറ്റ് റഷ്യയ്ക്കെതിരെ പടനയിച്ച ജലാലുദ്ദീന്‍ ഹഖാനിയെ യുഎസ് അന്ന് കയ്യയച്ച് സഹായിച്ചു. എന്നാല്‍ പിന്നീട് ഇദ്ദേഹം താലിബാന്‍ നേതാവായി മാറി. യുഎസ് നേറ്റോ സംഘത്തിന്‍റെ ആക്രമണത്തില്‍ 2014ല്‍ ജലാലുദ്ദീന്‍ ഹഖാനി കൊല്ലപ്പെട്ടു. പാകിസ്ഥാന്‍റെ ഐഎസ്ഐയുമായി സജീവബന്ധമാണ് ഹഖാനി ഗ്രൂപ്പിന്.
അതിതീവ്ര ഗ്രൂപ്പാണ് ഹഖാനി ശൃംഖല. ചാവേര്‍ പോരാളികളെ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ചാവേറായി ഡ്രൈവര്‍മാരെ ഉപയോഗിക്കുകയാണ് ഈ ഗ്രൂപ്പിന്റെ പതിവ്. സൈനിക കേന്ദ്രങ്ങളിലും എംബസികളിലും ഒട്ടേറെ ആള്‍നാശങ്ങള്‍ ഉണ്ടാക്കിയി്ട്ടുള്ള തീവ്രഗ്രൂപ്പാണിത്. 2013ല്‍ ഹഖാനി ട്രക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 61,500 പൗണ്ട് സ്‌ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുക, 2008ല്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ വധിക്കാന്‍ ശ്രമിക്കുക, എന്നിങ്ങനെ ഒട്ടേറെ ആക്രമണപദ്ധതികള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.
ബൈഡന്‍ ഭരണകൂടം നിശ്ശബ്ദമായി പാകിസ്ഥാനോട് ഐഎസ് ഐഎസ് ഖൊറാസന്‍ ഗ്രൂപ്പിനെയും അല്‍ ഖ്വെയ്ദയെയും അമര്‍ച്ച ചെയ്യുന്നതിന് താലിബാന്‍ സര്‍ക്കാരിനെ സഹായിക്കണമെന്ന് നിര്‍ബന്ധിക്കുന്നുണ്ട്. അതേ സമയം പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനില്‍ ഇരട്ട റോള്‍ കളിക്കുകയാണ്. ഒരു വശത്ത് യുഎസിന് അനുകൂലമായ തീരുമാനമെടുക്കുകയും മറുവശത്ത് അല്‍ ഖ്വെയ്ദയുമായി രഹസ്യബാന്ധവമുള്ള ഹഖാനി ഗ്രൂപ്പിന് അധികാരത്തില്‍ വാഴ്ത്താന്‍ ശ്രമിക്കുകയുമാണ് പാകിസ്ഥാന്‍.
അതിനിടെ പഞ്ച്ശീര്‍ പിടിച്ചടക്കിതായി താലിബാന്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിരോധ സേനാ വൃത്തങ്ങള്‍ അത് നിഷേധിച്ചുരംഗത്ത് വന്നതും വാർത്തയായി. അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീറില്‍ നാല് ജില്ലകള്‍ പിടിച്ചെടുത്തതായി താലിബാന്‍ പ്രഖ്യാപിച്ചപ്പോൾ പഞ്ച്ഷീര്‍ അതിര്‍ത്തിയായ ദാര്‍ബണ്ഡ് മലനിരകള്‍ വരെ താലിബാന്‍ എത്തിയെങ്കിലും തുരത്തി ഓടിച്ചെന്ന് വടക്കന്‍ സഖ്യം അവകാശപ്പെട്ടു. 600 താലിബാന്‍ ഭീകരരെ വധിച്ചുവെന്നാണ് സഖ്യസേന വക്താവ് ശനിയാഴ്ച അവകാശപ്പെട്ടത്. 1,000 പേരെ പിടികൂടുകയോ, കീഴടങ്ങുകയോ ചെയ്തുവെന്നും സഖ്യസേന വക്താവ് ഫഹിം ദസ്തി ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















