Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ചൈന തകര്‍ച്ചയുടെ വക്കില്‍... വിഴുങ്ങാന്‍ എവര്‍ഗ്രാന്‍ഡെ ഭൂതം.... ഉറ്റു നോക്കി ലോകം...

19 SEPTEMBER 2021 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

ലോകത്തെ പ്രബലമായ ശക്തികളൊക്കെ ചൈനയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നു എന്നത് ഒരു തുറന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍. ചൈനയുടെ വികലമായ വിദേശ നയങ്ങളും അധിനിവേശ മോഹങ്ങളും അയല്‍ രാജ്യങ്ങളുമായുള്ള തര്‍ക്കങ്ങളും ഒക്കെ തന്നെയാണ് അതിനു കാരണം.


അത് കൊണ്ട് തന്നെ കരുത്തന്മാരായ ഒരു വിധം ലോക രാജ്യങ്ങള്‍ ഒക്കെ അതായത് അമേരിക്ക ബ്രിട്ടന്‍ ഫ്രാന്‍സ് ജര്‍മ്മനി ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയെ നിലക്ക് നിര്‍ത്താന്‍ ചൈനക്ക് ചുറ്റും സൈനിക സാനിധ്യം വിന്യസിച്ചിരിക്കുകയാണ്. എന്തെങ്കിലും ഒരു ചെറിയ നീക്കം തന്നെ ഉണ്ടായാല്‍ പണി ഉടനടി എന്നത് തന്നെയാണ് യാഥാര്‍ഥ്യം.

 




എന്നാല്‍ ഇതൊക്കെ പുറത്തു നിന്നുള്ള ഭീഷണി ആണെങ്കില്‍ അകത്തു നിന്നും തന്നെ ചൈനയെ അടിമുടി തകര്‍ക്കാനുള്ള ഒരു ഭീഷണിയാണ് ഇപ്പോള്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്, ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ആയ എവര്‍ഗ്രാന്‍ഡെ എന്ന കമ്പനിയാണ് ആ ഭീഷണി.


അതും സൈനീകമല്ല മറിച്ച് പ്രാഥമികമായി സാമ്പത്തികവും അതിനോടനുബന്ധിച്ച് സാമൂഹ്യവും ആയി രൂപാന്തരം പ്രാപിക്കുകയാണ് ഇത്. തങ്ങളുടെ പണം നഷ്ടപെട്ട അനവധി സാധാരണക്കാരാണ് പ്രതിഷേധവുമായി എവര്‍ ഗ്രാന്‍ഡെയുടെ ഓഫീസിനു മുന്നില്‍ തടിച്ചു കൂടിയിരിക്കുന്നത്. ഏതു തരത്തിലും ഉള്ള സാമൂഹിക പ്രതിഷേധത്തിനും എതിരെ ഉരുക്കു മുഷ്ടികള്‍ ഉപയോഗിക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ ഇരുമ്പു മനുഷ്യന്‍ ഷി ജിന്‍ പിങ്ങും വരും ദിവസങ്ങളില്‍ പ്രതിഷേധത്തിന്റെ രൂപം മാറിയാല്‍ അതിനെ എങ്ങനെ നേരിടും എന്നതും തികച്ചും ശ്രദ്ധേയമായ ഒരു വിഷയം തന്നെയാണ്


തകര്‍ച്ചയുടെ ദിനങ്ങള്‍ എന്നല്ല നിമിഷങ്ങള്‍ തന്നെ എണ്ണപ്പെട്ടു നില്‍ക്കുകയാണ് ഈ ചൈനീസ് ഭീമന്‍. ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ആണ് ചൈനീസ് സാമ്പത്തിക വ്യവസ്ഥയില്‍ ഇത് സൃഷ്ടിക്കാന്‍ പോകുന്നത്


എത്ര മാത്രം വലിയ ആഘാതമാണ് ഇത് ചൈനക്ക് നല്‍കാന്‍ പോകുന്നത് എന്ന് വ്യക്തമാക്കണമെങ്കില്‍ ചില കണക്കുകകള്‍ നോക്കണം.


2020 ജൂണില്‍ വര്‍ഷാന്ത്യത്തില്‍ , ഏകദേശം 1.4 ട്രില്യണ്‍ ഡോളര്‍ ആണ് ചൈനീസ് ഭവനനിര്‍മ്മാണ മേഖലയില്‍ നിക്ഷേപിക്കപ്പെട്ടത് , കോവിഡ് മഹാ മാരി കാരണം ലോക സമ്പദ് വ്യവസ്ഥ തന്നെ പരുങ്ങലില്‍ ആകുമ്പോഴാണ് ഇത് എന്നത് പ്രേത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു . 2000 കാലഘട്ടത്തിലെ യുഎസ് പ്രോപ്പര്‍ട്ടി ബൂമിന്റെ ഉന്നതിയില്‍ അവിടെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ച 900 ബില്യണ്‍ ഡോളറിനെ വരെ ഈ ഒരു നിക്ഷേപം നിസ്സാര വത്കരിക്കുകയാണ്.

ഇന്ന് റിയല്‍ എസ്റ്റേറ്റ് മേഖല ചൈനയുടെ ജിഡിപിയുടെ 29% ആണ് കയ്യാളുന്നത്. ഈയൊരു സാഹചര്യത്തിലാണ് എത്ര മാത്രം വലിയ ഒരു അടി തന്നെയായിരിക്കും എവെര്‍ഗ്രാന്‍ഡ് എന്ന റിയല്‍ എസ്റ്റേറ്റ് ഭീമന്റെ പതനം ചൈനീസ് സാമ്പത്തിക വ്യവസ്ഥയ്ക്ക് ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ഉറ്റു നോക്കുകയാണ് ലോകം. ഇത് 2008 ല്‍ അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെയും അതിലൂടെ ലോക സാമ്പത്തിക വ്യവസ്ഥയെയും പിടിച്ചു കുലുക്കിയ സാമ്പത്തിക മാന്ദ്യത്തിനു കാരണമായ ലീമാന്‍ ബ്രദര്‍സ് ന്റെ തകര്‍ച്ചയ്ക്ക് സമാനമായ സാഹചര്യം ആയാണ് വിലയിരുത്തപ്പെടുന്നത്.


ഈയാഴ്ച ആദ്യത്തോടു കൂടിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കട ബാധ്യത കമ്പനികളില്‍ ഒന്നായ റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ എവര്‍ഗ്രാന്‍ഡെ അവരുടെ 300 ബില്യണ്‍ ഡോളറിലധികം ബാധ്യതകളില്‍ വായ്പ അടയ്ക്കാന്‍ പാടുപെടുന്നുവെന്ന വാര്‍ത്ത പുറത്തു വന്നത്. അതോടു കൂടി നിക്ഷേപകര്‍ക്കിടയിലും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലും അലാറം ബെല്ലുകള്‍ മുഴങ്ങി - 300 ബില്യണ്‍ ഡോളര്‍ എന്ന തുക പോര്‍ച്ചുഗലിന്റെ പൊതു കടത്തിന് ഏകദേശം തുല്യമാണ് എന്നറിയുമ്പോഴാണ് ഇപ്പോള്‍ ചൈന അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി എത്ര മാത്രം ഭീകരം ആണെന്ന് മനസിലാവുകയുള്ളൂ



1997 ല്‍ സ്ഥാപിതമായ ഈ കമ്പനിയുടെ ഉടമ ഹുയിയെ കഴിഞ്ഞ വര്‍ഷം ഫോബ്‌സ് ചൈനയുടെ മൂന്നാമത്തെ സമ്പന്നനായി പട്ടികപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ഈ കഴിഞ്ഞ മാസങ്ങളില്‍ അദ്ദേഹത്തിന്റെ സമ്പത്ത് കുത്തനെ ഇടിഞ്ഞു. വര്‍ഷത്തിന്റെ തുടക്കം മുതല്‍ എവര്‍ഗ്രാണ്ടെയുടെ ഓഹരികള്‍ 81% വരെ താഴുകയുണ്ടായി



അതെ സമയം റിയല്‍ എസ്റ്റേറ്റ് ഭീമന്റെ ഈയൊരു തകര്‍ച്ച ഇതുവരെ നിര്‍മ്മിച്ചിട്ടില്ലാത്ത എവര്‍ഗ്രാണ്ടെ ഭവന പദ്ധതികളില്‍ മുന്‍കൂര്‍ നിക്ഷേപം നടത്തിയ ഏകദേശം 1.5 ദശലക്ഷം ചൈനീസ് പൗരന്മാര്‍ക്ക് അവരുടെ പ്രതീക്ഷകളത്രയും തകര്‍ക്കുന്ന ഒരു വാര്‍ത്തയായിരുന്നു


ഈയൊരു സാഹചര്യത്തില്‍ ആണ് ചൈനയുടെ സാമ്പത്തിക സംവിധാനത്തില്‍ എവര്‍ഗ്രാന്‍ഡിന്റെ ഈയൊരു പതനത്തിന് എന്ത് സ്വാധീനമുണ്ടാക്കാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാകുന്നത്


സാമ്പത്തിക വിശകലന വിദഗ്ധര്‍ ആശങ്കയിലാണ്. 'എവര്‍ഗ്രാണ്ടെയുടെ തകര്‍ച്ച ചൈനയുടെ സാമ്പത്തിക വ്യവസ്ഥ വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും,' ക്യാപിറ്റല്‍ ഇക്കണോമിക്‌സിലെ ചീഫ് ഏഷ്യ സാമ്പത്തിക വിദഗ്ധനായ മാര്‍ക്ക് വില്യംസ് സെപ്റ്റംബര്‍ 9 ലെ ഒരു ബ്രീഫിംഗ് കുറിപ്പില്‍ ഇപ്രകാരം ആണ് എഴുതിയത്


ഏറ്റവും ചുരുങ്ങിയത്, എവെര്‍ഗ്രാന്‍ഡെയുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ബാങ്കിംഗ് മേഖലയില്‍ ഒരു തുടര്‍ തകര്‍ച്ചയ്ക്ക് തന്നെ കാരണമായേക്കാം,' ഐഎച്ച്എസ് മാര്‍ക്കിറ്റിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധനായ അംഗസ് ലാം പറയുന്നു


ഈ ഒരു തകര്‍ച്ച മറ്റ് പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരിലേക്ക് വ്യാപിക്കുമെന്ന ആശങ്ക നിക്ഷേപകരില്‍ വര്‍ദ്ധിച്ചുവരികയാണ്, ഇത് വെളിപ്പെടുത്തുന്നത് ചൈനീസ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നില നില്‍ക്കുന്ന വ്യവസ്ഥാപരമായ തകരാറുകള്‍ തന്നെയാണ് . ഓരോ വര്‍ഷവും, ചൈന ഏകദേശം 15 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നു ഇത് അമേരിക്കയിലും യൂറോപ്പിലും കൂടി ഉള്ളതിന്റെ അഞ്ചിരട്ടിയിലധികം ആണ് എന്നിട്ടും നിലവിലുള്ള സ്റ്റോക്കിന്റെ നാലിലൊന്ന് ഇതിനകം ശൂന്യമാണ്, ആളില്ലാത്ത ടവര്‍ ബ്ലോക്കുകളുടെ നിരകള്‍ ചൈനയിലെ രണ്ടാം തര , മൂനാം തര നഗരങ്ങളില്‍ അനവധി വെറുതെ കിടക്കുകയാണ്


ചൈനീസ് സാമ്പത്തിക വ്യവസ്ഥയുടെയും ചൈനീസ് കമ്പനികളുടെയും മേല്‍ ഉള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് എവെര്‍ഗ്രാന്‍ഡെ യുടെ തകര്‍ച്ച അതി വിനാശകരമാകുമെന്ന് മാത്രമല്ല, ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇത് അങ്ങേയറ്റം മോശമായി പ്രതിഫലിപ്പിക്കുകയും ചെയ്യും. പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ കീഴില്‍, 'പൊതുവായ അഭിവൃദ്ധി' എന്ന ഒരു പുതിയ പ്രചാരണത്തിലൂടെ അമിതമായ സമ്പത്ത് നിയന്ത്രിക്കാനും വിപണിയിലെ അപകടസാധ്യതകള്‍ കുറയ്ക്കാനും വരുമാന അസമത്വം കുറയ്ക്കാനും സിസിപി ശ്രമിച്ചു വരികയാണ് . എന്നാല്‍ അങ്ങനെ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ചൈനയിലെ ഏറ്റവും വലിയ കോര്‍പ്പറേഷനുകളിലൊന്നായ എവര്‍ഗ്രാണ്ടെ, ഷിയുടെ നിരീക്ഷണത്തില്‍ തന്റെ കണ്മുന്നില്‍ വച്ച് തന്നെ വഷളായത് എന്നത് തീര്‍ച്ചയായും ഒരു വലിയ പ്രശ്‌നമാണ്


എവര്‍ഗ്രാന്‍ഡെ ഗ്രൂപ്പിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിന്ന് ചൈനയുടെ വിപണികള്‍ അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് . സാമ്പത്തിക വ്യവസ്ഥയ്ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള വന്‍ ദുരന്തം ഒഴിവാക്കാന്‍ രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് ഭീമനെ രക്ഷിക്കാന്‍ മുന്‍ കാലങ്ങളില്‍ ചെയ്തത് പോലെ സര്‍ക്കാര്‍ രംഗത്തിറങ്ങുമോ എന്ന് കണ്ടു തന്നെ അറിയണം , കാരണം അങ്ങനെ ചെയ്യുന്നത് സമ്പന്നര്‍ക്ക് അനുകൂലമല്ലെന്ന പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ്.


എന്നാല്‍ വേണ്ടത് ചെയ്തില്ലെങ്കില്‍ എവര്‍ഗ്രാന്‍ഡെയുടെ തകര്‍ച്ച സാമ്പത്തികവും സാമൂഹികവുമായ വലിയ പ്രക്ഷുബ്ധതയ്ക്ക് കാരണമാകും എന്ന് തീര്‍ച്ചയാണ് . എന്നാല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ കമ്പനിയെ രക്ഷിക്കാന്‍ തിരക്കുകൂട്ടുന്നതിനുപകരം പ്രതിസന്ധിയില്‍ കാത്തുനില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.



സമ്പന്നരെ തീര്‍ത്തും അവഗണിക്കുക എന്ന നയം പിന്തുടരുന്ന ഷി ജിന്‍ പിംഗ് എന്ത് നിലപാട് എടുക്കും എന്നാണ് ചൈനയും ലോകവും ഉറ്റു നോക്കുന്നത്. ചരിത്രത്തില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ചൈന പിന്തുടരുന്ന നയം പ്രകാരം എവര്‍ ഗ്രാന്‍ഡെയെ തകരാന്‍ അനുവദിക്കുമോ അതോ ഷി യുടെ നിലപാടുകള്‍ക്ക് വ്യത്യസ്ഥമായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമോ എന്ന് കണ്ടു തന്നെ അറിയേണ്ടി വരും





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (8 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (8 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (10 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (10 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends