താലിബാനെക്കാൾ ഭീകരം! ഇമ്രാന്റെ പുതിയ നിയമം പാകിസ്ഥാൻ ഇളകി മറിയുന്നു

പാകിസ്ഥാനും ചൈനയും ഒരേ ത്രാസിൽ വെയ്ക്കാവുന്ന രണ്ട് ചതിയൻ രാജ്യങ്ങളാണ്.സ്വന്തം രാജയത്തെ ജനങ്ങളുടെ പോലും പ്രതിബദ്ധത ഇല്ലാത്ത ദുഷ്ടന്മാർ.ജയിക്കാൻ എന്ത് നീച പ്രവർത്തിയും ഇവർ ചെയ്യും.ഇപ്പോൾ ഇമ്രാൻഖാൻ പാകിസ്ഥാനിൽ ചെയ്യുന്നത് അതാണ്.മാധ്യമങ്ങളെ ഒന്നാകെ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഇമ്രാന്‍ഖാന്‍ പദ്ധതിയിടുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.മാധ്യമസ്വാതന്ത്ര്യം എടുത്തുകളഞ്ഞ് മാധ്യമങ്ങളിലെ പ്രധാന തസ്തികകളില്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്കുന്ന മീഡിയ ഡെവലപ്‌മെന്റ് അതോറിറ്റി ബില്‍ (പിഎംഡിഎ) കൊണ്ടുവരാനാണ് തീരുമാനം.
ഇതില്‍ പ്രതിഷേധിച്ച് രാജ്യത്തെമ്പാടുമുള്ള പത്രപ്രവര്‍ത്തകര്‍ ക്വെറ്റയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ലോങ്മാര്‍ച്ചിനൊരുങ്ങുകയാണ്. നിയമം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് ഓള്‍ പാകിസ്ഥാന്‍ ന്യൂസ്പേപ്പേഴ്സ് സൊസൈറ്റി, അസോസിയേഷന്‍ ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്‌സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
നിയമനിര്‍മാണത്തിനെതിരെ പ്രതിഷേധിക്കാന്‍ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ പാക് പാര്‍ലമെന്റിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തി. പിഎംഡിഎയ്ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ കമ്മിഷനും സുപ്രീംകോടതി ബാര്‍ അസോസിയേഷനും അന്താരാഷ്ട്ര മാധ്യമങ്ങളും രംഗത്തുണ്ട്.
ഇമ്രാന്‍ സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും ബില്‍ പത്രപ്രവര്‍ത്തകര്‍ ബഹിഷ്‌കരിക്കുമെന്നും പാകിസ്ഥാന്‍ ഫെഡറല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ് (പിഎഫ്‌യുജെ) സെക്രട്ടറി ജനറല്‍ നാസര്‍ സെയ്ദി പറഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ അച്ചടി, ടിവി, റേഡിയോ, ഫിലിം, സോഷ്യല്‍ മീഡിയ എന്നിവയ്ക്കായി സര്‍ക്കാര്‍ സംഘടന രൂപീകരിക്കാനാണ് ബില്‍ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്ക് മാധ്യമങ്ങളെ കൊണ്ടുവരാനാണ് ലക്ഷ്യം.
മാത്രമല്ല താലിബാന്‍ സര്‍ക്കാരിന് വേണ്ടി മറയില്ലാതെ വാദിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത് വന്നത് ലോക രാഷ്ട്രങ്ങലെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഈ പുതിയ പ്രഖ്യാപനവും.അഫ്ഗാനിസ്ഥാനില്‍ സമാധാനം പുലരാന്‍ താലിബാന്‍ സര്‍ക്കാരുമായി ബന്ധം സ്ഥാപിക്കാനും താലിബാനെ ഉത്തേജകധനസഹായം നല്‍കാന്‍ രാഷ്ട്രങ്ങള്‍ തയ്യാറാകണമെന്നും ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
യുഎസിന്‍റെ ഇടപെടല്‍ അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം മാരകമായിരുന്നെന്നും താലിബാന്‍ സര്‍ക്കാര്‍ പ്രായോഗിക പരിഹാരമാണെന്നും ഇമ്രാന്‍ ഖാന്‍ സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. താലിബാന്‍ അഫ്ഗാനിസ്ഥാനാകെ കയ്യടക്കിക്കഴിഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുള്ള സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞാല്‍ 40 വര്‍ഷങ്ങള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനില്‍ സമാധാനം ഉണ്ടാകും .
ഇത് പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ വലിയ കലാപങ്ങള്‍ക്ക് വഴിമാറും. വലിയ മനുഷ്യാവകാശ പ്രതിസന്ധി ഉണ്ടാകും. വലിയ അഭയാര്‍ത്ഥി പ്രശ്‌നം നേരിടേണ്ടിവരുമെന്നും ഇമ്രാൻ മുന്നറിയിപ്പ് നൽകി.പാകിസ്താന്റെ ഈ സമീപനത്തോട് ഇന്ത്യ ഉൾപ്പടെ ഉള്ള രാജ്യങ്ങൾക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്.
https://www.facebook.com/Malayalivartha






















