പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്; ഇന്ത്യയുടെ വിദേശനയങ്ങളിൽ പലപ്പോഴും വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കാറുള്ള കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തും ?ഉറ്റുനോക്കി ലോകം

പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുവാൻ ഒരുങ്ങുകയാണ്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അധികാരമേറ്റ ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അമേരിക്കയിൽ എത്താൻ പോകുന്നത്.
അമേരിക്കൻ യാത്രയിൽ കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നുള്ള സൂചനകൾ ഇപ്പോൾ പുറത്തു വരികയാണ്. അങ്ങനെയെങ്കിൽ ആ കൂടിക്കാഴ്ച വളരെയധികം പ്രാധാന്യമുള്ളത് തന്നെയാണ്. ഈ മാസം 22ന് വാഷിംഗ്ടണിൽ എത്തുന്ന നരേന്ദ്രമോദി പിറ്റേദിവസമാണ് അമേരിക്കൻ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുവാൻ ഒരുങ്ങുന്നത് .
അമേരിക്കൻ വൈസ്പ്രഡിസന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസും നരേന്ദ്രമോദിയും ആദ്യമായാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇന്ത്യയുടെ വിദേശനയങ്ങളിൽ പലപ്പോഴും വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് കമലാ ഹാരിസ്.
ഈ കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടെയാണ് വിദേശകാര്യമന്ത്രാലയം കാണുന്നത് എന്നതാണ് ശ്രദ്ദേയം. കമലയുടെ പാകിസ്താൻ അനുകൂല നിലപാടുകളും ജമ്മുകശ്മീർ വിഷയത്തിലെ നിലപാടുകളും ഇന്ത്യക്ക് അനുകൂലമല്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്.
അമേരിക്കയിൽ നേരത്തെ നടത്തിയ യാത്രകളിലും പ്രമുഖ വ്യവസായികളേയും സാങ്കേതിക വിദഗ്ധന്മാരേയും കണ്ടിരുന്ന നരേന്ദ്രമോദി ഇത്തവണയും അവിടെയൊക്കെ കാണുവാൻ ഒരുങ്ങുകയാണ് .
ആപ്പിളിന്റെ മേധാവി ടിം കുക്കുമായി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയിൽ വലിയതോതിൽ മുതൽമുടക്കികൊണ്ടിരിക്കുന്ന ആപ്പിളുമായി വിവിധ മേഖലകളിലെ സഹകരണം ചർച്ചയാകുമെന്നാണ് കരുതുന്നത് .
അമേരിക്കൻ സന്ദർശനത്തിൽ ക്വാഡ് സഖ്യത്തിലെ രാഷ്‌ട്രത്തലവന്മാരും ഒത്തുചേരുന്നുണ്ട്.24-ാം തിയതിയാണ് ക്വാഡ് സഖ്യ സമ്മേളനം നടക്കുന്നത്. ജപ്പാൻ പ്രധാനമന്ത്രി യോഷിഹിതേ സുഗ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൺ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ നരേന്ദ്രമോദിക്കും മറ്റ് വിദേശകാര്യ മന്ത്രിമാർക്കുമൊപ്പം ക്വാഡ് സഖ്യ യോഗത്തിൽ പങ്കെടുക്കും.
ക്വാഡ് യോഗത്തിൽ നാലു രാജ്യങ്ങളും നവംബറിൽ ബ്രിട്ടണിലെ ഗ്ലാസ്‌ഗോയിലെ പരിസ്ഥിതി ഉച്ചകോടിയിലെടുക്കേണ്ട നിലപാടുകളും ചർച്ചചെയ്യും. നരേന്ദ്രമോദി തൊട്ടടുത്ത ദിവസം ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിലും പങ്കെടുക്കുവാൻ ഒരുങ്ങുകയാണ് .
കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ ഇന്ത്യയുടെ നയങ്ങളും സൗരോർജ്ജ മേഖലയിലെ മുന്നേറ്റവും ഐക്യരാഷ്‌ട്രസഭ അഭിനന്ദിക്കുകയുണ്ടായി .അതേ സമയം ആപ്പിൾ കമ്പനി മേധാവി ടിം കുക്കും നരേന്ദ്രമോദിയുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് കൊറോണ കാലത്തെ ആദ്യ അമേരിക്കൻ സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പട്ടികയിൽ കമലാ ഹാരിസിനൊപ്പം ആപ്പിൾ കമ്പനി മേധാവി ടിം കുക്കും പങ്കെടുക്കുമ്പോൾ പ്രധാനപ്പെട്ട ചില തീരുമാനങ്ങളിലേക്ക് കടക്കും എന്നാണ് വിശ്വസിക്കുന്നത്.
https://www.facebook.com/Malayalivartha






















