അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്

രണ്ടു ദിവസം മുമ്പ് അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്‌റ്റേറ്റ്.
ഏറ്റെടുക്കുക മാത്രമല്ല മുന്‍പ് കരുതിയത് പോലെ വെറും രണ്ടു പേര്‍ അല്ല മരിച്ചതെന്നും ഏറ്റവും കുറഞ്ഞത് 35 താലിബാനികളെയെങ്കിലും കാലപുരിക്കയക്കുന്നതില്‍ ഞങ്ങള്‍ വിജയിച്ചുവെന്നും ഇസ്ലാമിക് സ്‌റ്റേറ്റ് അവകാശപ്പെടുകയുണ്ടായി.
ഇതോടു കൂടി അഫ്ഗാനിസ്ഥാന്‍ കീഴടക്കുന്നതിലേക്കായി അധികാര സ്ഥാനത്തിന് വേണ്ടി ഒരു തുറന്ന യുദ്ധം തന്നെയാണ് താലിബാനുമായി നടത്താന്‍ പോകുന്നതെന്ന് പ്രഖ്യാപിക്കുകയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ചെയ്തിരിക്കുന്നത്. ഈ വീര വാദത്തിലൂടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് താലിബാനോട് പറയുന്നത് വളരെ വ്യക്തമാണ്. നിങ്ങള്‍ വിചാരിക്കുന്നത്ര എളുപ്പമായിരിക്കില്ല നിങ്ങള്‍ക്ക് കാര്യങ്ങള്‍ അതായത് യഥാര്‍ത്ഥ യുദ്ധം ഇനി തുടങ്ങാനിരിക്കുന്നതെ ഉള്ളൂ എന്ന്
നഗരത്തിലെ മരണസംഖ്യയെക്കുറിച്ച് താലിബാന്‍ ഇത് വരെ പ്രതികരിച്ചിട്ടില്ല. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന നന്‍ഗര്‍ഹാര്‍, ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ തിരിച്ചുപിടിച്ച ശേഷം താലിബാനെ ലക്ഷ്യമാക്കി ഐഎസ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നു ഒരേയൊരു പ്രവിശ്യയാണ്.
മുന്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ കാലത്ത് നങ്കര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളിലെ ചില ജില്ലകള്‍ ഐഎസിന്റെ ഹൃദയഭൂമികളായിരുന്നു, ഒടുവില്‍ അഫ്ഗാന്‍ സേനയും ജനകീയ പ്രക്ഷോഭവും അതിന്റെ കൂടെ താലിബാനും ചേര്‍ന്നാണ് അവരെ അന്ന് താത്കാലികമായി തുരത്തിയത്. എന്നാല്‍ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. ജനങ്ങളുടെ പിന്തുണയും അഫ്ഘാന്‍ സൈന്യവും താലിബാനോടൊപ്പം ഇല്ല. അത് കൊണ്ട് തന്നെ താലിബാന് കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരിക്കില്ല
കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് നഗരത്തില്‍ നടന്ന ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന് ഗ്രൂപ്പിന്റെ അമാഖ് വാര്‍ത്താ ഏജന്‍സി അവരുടെ ടെലിഗ്രാം ചാനലില്‍ കൂടെയാണ് വ്യക്തമാക്കിയത് . ശനിയാഴ്ച ജലാലാബാദില്‍ 'താലിബാന്‍ വാഹനങ്ങള്‍' ലക്ഷ്യമിട്ട് മൂന്ന് വ്യത്യസ്ത ബോംബ് ആക്രമണങ്ങള്‍ നടന്നതായി അമാഖ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിക്കുകയുണ്ടായി .കൂടാതെ ഞായറാഴ്ച 'താലിബാന്‍ വാഹനത്തിന്' നേരെ മറ്റൊരു 'ബോംബാക്രമണം കൂടെ നടക്കുകയുണ്ടായി ഈ സ്‌ഫോടന പരമ്പരയില്‍ കൂടെ 35 ല്‍ അധികം താലിബാന്‍ സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തു എന്നും ഐ എസ് വാര്‍ത്താ ചാനല്‍ അവകാശപ്പെട്ടു
ഇതോടു കൂടി താലിബാന് കാര്യങ്ങളൊന്നും ഇനി എളുപ്പമാകുകയില്ല എന്ന് വ്യക്തമായി കൊണ്ടിരിക്കുകയാണ്. ഭരണം ഏറ്റെടുക്കുന്നതിന് മുന്നേയുള്ള താലിബാന്‍ ഇപ്പോള്‍ ഇല്ല എന്ന് തന്നെ ഏതാണ്ട് പറയാന്‍ കഴിയുന്ന സാഹചര്യം ആണ് നിലവിലുള്ളത്. പാകിസ്ഥാന്‍ സ്വാധീനമുള്ളഹഖാനി നെറ്റ്‌വര്‍ക്ക് താലിബാന്റെയും അതിലൂടെ അഫ്ഘാനിസ്താന്റെയും പൂര്‍ണ്ണ ആധിപത്യം നേടാന്‍ ശ്രമിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്.
അമേരിക്കയും മറ്റു ലോക രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടത്തുന്നതില്‍ മുന്നില്‍ നിന്ന താരതമ്യേനെ മിത വാദിയായ മുല്ല അബ്ദുല്‍ ഘാനി ബറാദറിനെ അധികാരത്തില്‍ നിന്നും പുറത്താക്കിയിരുന്നു. അദ്ദേഹം മരണപെട്ടുവെന്നും അതല്ല ഹഖാനിയില്‍ നിന്നും മര്‍ദ്ദനം ഏല്ക്കുക മാത്രമേ ചെയ്തുള്ളൂ എന്നും രണ്ട് തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. എന്തായാലും താലിബാനില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് 100 ശതമാനം ഉറപ്പായ കാര്യമാണ്. എന്നാല്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഒരു പ്രശ്‌നമേ അല്ല എന്ന സ്ഥിതി വിശേഷമാണ് ഐ എസ്സിന്റെ ഈ തുറന്ന ആക്രമണത്തിലൂടെ ഉടലെടുത്തിരിക്കുന്നത്.
ഇസ്ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ അഫ്ഗാനിസ്ഥാന്‍ ശാഖയുടെ ഹൃദയഭാഗമായ നംഗര്‍ഹാര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലെ താലിബാന്‍ പോരാളികളുമായി പോവുകയായിരുന്ന ഒരു പിക്കപ്പ് ട്രക്കിനെ ലക്ഷ്യമാക്കിയാണ് ഞായറാഴ്ച ബോംബാക്രമണം നടന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് . സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കേറ്റ നിരവധി താലിബാന്‍ പോരാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സാക്ഷികള്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു, കാബൂളിലേക്കും പുറത്തേക്കുമുള്ള ബസ്സുകള്‍ അനവധി തവണ വന്നും പോയും കൊണ്ടിരുന്നു ഒരു പത്രപ്രവര്‍ത്തകന്‍ വെളിപ്പെടുത്തുകയുണ്ടായി . ആഗസ്റ്റ് 30 ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാനത്തെ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് ശേഷമുള്ള ആദ്യത്തെയും എന്നാല്‍ ഏറ്റവും മാരകവുമായ സ്‌ഫോടനങ്ങളാണ് ഈ പ്രദേശത്ത് ഇപ്പോള്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ കൂടി സംഭവിച്ചത്
ഐഎസും താലിബാനും തീവ്രമായ സുന്നി ഇസ്ലാമിക ഗ്രൂപ്പുകളാണ്, എന്നാല്‍ മതപരമായും തന്ത്രപരമായും ഉള്ള പ്രശ്‌നങ്ങളില്‍ അവര്‍ രണ്ട് വ്യത്യസ്ഥ ധ്രുവങ്ങളില്‍ ആണ് നില്‍ക്കുന്നത് , ഇത് ഇരുവരും തമ്മിലുള്ള രക്തരൂക്ഷിതമായ പോരാട്ടത്തിലേക്ക് കഴിഞ്ഞ കാലങ്ങളില്‍ നയിച്ചിരുന്ന. വിദേശ സൈന്യം അഫ്ഗാനിസ്ഥാന്‍ വിടുന്നതിന് മുമ്പ് തന്നെ താലിബാനും ഐഎസും ശത്രുക്കളായിരുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ , അതേസമയം അഫ്ഗാനിസ്ഥാനിലെയും മറ്റും ഐഎസ് അനുബന്ധ സംഘടനകള്‍ ആഗോള ജിഹാദിന് ആണ് ആഹ്വാനം ചെയ്യുന്ന ത്.
ആഗസ്റ്റ് അവസാനം പതിനായിരങ്ങള്‍ താലിബാനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കാബൂള്‍ വിമാനത്താവളത്തില്‍ വച്ച് 160 ലധികം അഫ്ഗാനികളും 13 യുഎസ് സൈനികരും കൊല്ലപ്പെട്ട രക്തരൂക്ഷിതമായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു . താലിബാന്‍ അവകാശപ്പെടുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒന്നും താലിബാന് അഫ്ഗാനിസ്ഥാനില്‍ ഇല്ല എന്ന് തെളിയിക്കാന്‍ വേണ്ടിയായിരുന്നു ആ സ്‌ഫോടനം അന്ന് ആസൂത്രണം ചെയ്തത്. അതിന്റെ തുടര്‍ച്ചയാണ് താലിബാനെതിരെ നടന്നു കൊണ്ടിരിക്കുന്ന ഈ ആക്രമണ പരമ്പരകള്‍
നിലവില്‍ താലിബാന്റെ പൂര്‍ണ്ണ ശ്രദ്ധ അഫ്ഗാനിസ്ഥാന്‍ ഭരണത്തിലാണ്. എന്നാല്‍ ഈ ശ്രമങ്ങളിടയില്‍ വലിയ സാമ്പത്തിക, സുരക്ഷാ വെല്ലുവിളികള്‍ തന്നെയാണ് താലിബാന്‍ നേരിടുന്നത് അതിനാല്‍ തന്നെ വര്‍ദ്ധിച്ചു വരുന്ന ഐഎസ് ആക്രമണങ്ങള്‍ ആ ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും എന്ന് നിസ്തര്‍ക്കമാണ്.
അതായത് ചുരുക്കത്തില്‍ താലിബാന് കാര്യങ്ങള്‍ ഒന്നും എളുപ്പമായിരിക്കില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത്
"
https://www.facebook.com/Malayalivartha






















