നാറ്റോയെ ആണവ യുദ്ധത്തിന് വെല്ലുവിളിച്ച് റഷ്യ; വരുന്നത് വന്‍ ദുരന്തമെന്ന് മെദ്‌വദേവ്

നാറ്റോയെ ആണവ യുദ്ധത്തിന് വെല്ലുവിളിച്ച് റഷ്യ. റഷ്യന്‍ ഫെഡറേഷന്റെ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി ഹെഡ് ദിമിത്രി മെദ്‌വദേവാണ് വ്യാഴാഴ്ച അതി ഭയാനകമായ നീക്കങ്ങളിലേയ്ക്ക് റഷ്യ കടക്കുകയാണ് എന്ന മുന്നറിയിപ്പ് നല്‍കിയത്, ഉക്രെയ്‌നില്‍ യൂറോപ്പ് വ്യാപകമായി ആയുധങ്ങള്‍ ഇറക്കുന്നത് നാറ്റോയുമായുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിക്കുമെന്നാണ് ദിമിത്രി മെദ്‌വദേവിന്റെ മുന്നറിയിപ്പ്. ഇങ്ങനെ യുറോപ്പ് ആയുധങ്ങള്‍ ഇറക്കിക്കൊണ്ടിരുന്നാല്‍ ഒന്നുകില്‍ റഷ്യ ആണവായുധം പ്രയോഗിക്കണം ഇല്ലെങ്കില്‍ പരാജയപ്പെട്ടതായി സമ്മതിക്കണം അതാണ് അവരുടെ അവസ്ഥ കാരണം ആയുധങ്ങളുടെ വന്‍ ക്ഷാമമാണ് റഷ്യ ഇപ്പോള്‍ അനുഭവിക്കുന്നത്. ഇതിനിടെയാണ് നാറ്റോയോടുള്ള യുദ്ധ വെല്ലുവിളി
ഈ യുദ്ധം ഒരു ആണവയുദ്ധമായി മാറിയേക്കാം എന്നാണ്, മെദ്‌വദേവ് പറഞ്ഞത്, ഇത് 'എല്ലാവര്‍ക്കും ഒരു ദുരന്തമായ സാഹചര്യം ഉണ്ടാക്കും എന്നും അദേഹം.
ഉക്രെയ്‌നുമായുള്ള യുദ്ധത്തെക്കുറിച്ചുള്ള വിലയിരുത്തലിനിടെയാണ് ഈ വെല്ലുവിളി, 'നാറ്റോ രാജ്യങ്ങള്‍ ഉക്രെയ്‌നിലേക്ക് ആയുധങ്ങള്‍ പമ്പ് ചെയ്യുന്നത്, പാശ്ചാത്യ ഉപകരണങ്ങള്‍ ഉപയോഗിക്കാനുള്ള സൈനികരുടെ പരിശീലനം, കൂലിപ്പടയാളികളെ അയയ്ക്കല്‍, രാജ്യങ്ങള്‍ നടത്തുന്ന അഭ്യാസങ്ങള്‍ എന്നിവ. ഞങ്ങള്‍ വീക്ഷിക്കുന്നുണ്ട്. നാറ്റോയും റഷ്യയും തമ്മില്‍ നിലവില്‍ നടക്കുന്ന 'പ്രോക്‌സി യുദ്ധത്തിന്' പകരം ഇനി നേരിട്ടുള്ളതും തുറന്നതുമായ സംഘട്ടനം ഉണ്ടാകാനുള്ള സാധ്യതയാണ് വര്‍ദ്ധിപ്പിക്കുത്തത്.
മോസ്‌കോയിലെ വിദേശ വിശകലന വിദഗ്ധര്‍ക്ക് നല്‍കിയ പ്രസ്താവനകളില്‍, റഷ്യന്‍ ഉദ്യോഗസ്ഥര്‍ മോസ്‌കോയും നാറ്റോയും തമ്മിലുള്ള യുദ്ധത്തിന്റെ സൂചന നല്‍കിക്കഴിഞ്ഞു, ഈ യുദ്ധം ശമിക്കുന്നില്ലെന്ന്. മാത്രമല്ല, പാശ്ചാത്യ തലവന്മാരുടെ സിനിസിസം കൂടുതല്‍ കൂടുതല്‍ തുറന്നു കാട്ടപ്പെടുന്നു എന്നും ഞങ്ങള്‍ തിരിച്ചടിക്കുമെന്നും റഷ്യ പറയുന്നു.
അതേസമയം റഷ്യ ആണവായുധ ഭീഷണിയിലൂടെ ലോകത്തെ ഭയപ്പെടുത്തുന്നു' എന്ന വെസ്റ്റിന്റെ ആരോപണം മെദ്‌വദേവ് തള്ളിക്കളഞ്ഞു. പിന്നാലെ ഉക്രെയ്‌നിന് ആയുധങ്ങള്‍ നല്‍കി യുദ്ധം കത്തിക്കുന്നതിനും റഷ്യന്‍ സൈന്യത്തെ കൊല്ലാന്‍ മാരകായുധങ്ങളും അത്യാധുനിക ഉപകരണങ്ങളും ഉപയോഗിക്കാന്‍ സൈനികരെ പരിശീലിപ്പിച്ചതിനും അദ്ദേഹം വെസ്റ്റിനെ കുറ്റപ്പെടുത്തി
ഇവിടെയാണ് ഒരു ആണവയുദ്ധത്തിന്റെ മാരകമായ അനന്തരഫലങ്ങളെക്കുറിച്ച് മദ് വദേവ് പാശ്ചാത്യരെ ഓര്‍മ്മിപ്പിച്ചത്.
https://www.facebook.com/Malayalivartha