യെമനില്‍ സൗദി സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ 20 തടവുകാര്‍ കൊല്ലപ്പെട്ടു

യെമനില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ജയില്‍ തകര്‍ന്നു ഇരുപതോളം തടവുകാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 30 പേര്‍ക്കു പരിക്കേറ്റു. അല്‍ ബെയ്ദ പ്രവിശ്യയില്‍ ഹൗതി ഷിയകളുടെ നിയന്ത്രണത്തിലുള്ള ജയിലായിരുന്നു ആക്രമണം. നൂറോളം തടവുകാരെ പാര്‍പ്പിച്ചിരുന്ന ജയിലായിരുന്നു ആക്രമണമുണ്ടായത്. ഹൗതി ഷിയകളുടെ സൈനിക പോസ്റ്റുകള്‍ക്കു നേരെയും സഖ്യസേന വ്യോമാക്രമണം നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha