നിങ്ങൾ മോശം റിപ്പോർട്ടർ; നിങ്ങളുടെ ചിരിച്ച മുഖം ഞാൻ ഇത് വരെ കണ്ടിട്ടില്ല; എപ്‌സ്റ്റീൻ ഫൈൽസിനെ കുറിച്ച് ചോദിച്ചതിന് മാധ്യമ പ്രവർത്തകയെ വിമർശിച്ച് ഡൊണാൾഡ് ട്രംപ്

എപ്‌സ്റ്റീൻ ഫൈൽസിനെ കുറിച്ച് ചോദിച്ചതിന് മാധ്യമ പ്രവർത്തകയെ വിമർശിച്ച് ഡൊണാൾഡ് ട്രംപ് . എപ്‌സ്റ്റീൻ ഫൈൽസ് വായിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.
എനിക്ക് മറ്റു പല കാര്യങ്ങളും രാജ്യത്തിനു വേണ്ടി ചെയ്യേണ്ടതുണ്ടെന്നു പറഞ്ഞ ട്രംപ് താൻ അത് വായിച്ചിട്ടില്ലെന്നും മറുപടി പറഞ്ഞു .അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് , എലോൺ മസ്ക് എന്നിവരുടെ പേര് ആ ബുക്കിൽ ഉണ്ടെന്ന ചോദ്യത്തിന് താൻ അത് ശ്രദ്ധിച്ചിട്ടില്ല എന്നായിരുന്നു ട്രംപിൻറെ മറുപടി. എപ്‌സ്റ്റിൻ ചെയ്തു കൂട്ടിയ കാര്യങ്ങളിൽ ഒരുപാട് സ്ത്രീകൾ അതിജീവിതമാരാണ് ...
അവർക്ക് നീതി കിട്ടേണ്ടത് ഇല്ലേ എന്നചോദ്യ ത്തിന് ട്രംപിന്റെ മറുപടി റിപോർട്ടർക്ക് നേരെയുള്ള വിമർശനമായിരുന്നു ... നിങ്ങളെ പോലുള്ള മാധ്യമപ്രവർത്തകർ സിഎൻ എൻ ചാനലിന് ദോഷമുണ്ടാക്കുന്നതായും ഇത് വളരെ മോശമാണെന്നും ട്രംപിന്റെ വിമർശനം.
അതിജീവിതമാർക്ക് നീതി കിട്ടേണ്ടതില്ലേ എന്ന ചോദ്യത്തിന് നിങ്ങൾ മോശമായൊരു റിപ്പോർട്ടർ ആണെന്നായിരുന്നു ട്രംപിന്റെ പരിഹാസം.10 വര്ഷമായിട്ടു എനിക്ക് നിങ്ങളെ അറിയാം നിങ്ങളെ ഞാൻ കാണുന്നുണ്ട് .. നിങ്ങൾടെ ചിരിച്ച മുഖം ഞാൻ ഇത് വരെ കണ്ടിട്ടില്ല.നിങ്ങൾ സത്യമല്ല പറയുന്നത്. എന്നായിരുന്നു ട്രംപിന്റെ പരിഹാസം .
https://www.facebook.com/Malayalivartha

























