ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗര്‍ഭിണിയായ പാലസ്തീന്‍ വനിതയും മൂന്നുവയസ്സുള്ള കുഞ്ഞും കൊല്ലപ്പെട്ടു

ഗസ്സ അതിര്‍ത്തിക്കടുത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 30കാരിയായ പാലസ്തീന്‍ വനിതയും മൂന്നു വയസ്സുളള കുഞ്ഞും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട നൂര്‍ ഹസന്‍ അഞ്ചുമാസം ഗര്‍ഭിണിയാണ്. ഇസ്രായേല്‍ ആക്രമണത്തില്‍ വീട് തകര്‍ന്നാണ് ഇരുവരും കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കുണ്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഹമാസിന്റെ ആയുധപ്പുരകള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha