സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആംഗസ് ഡീറ്റന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരത്തിന് സ്‌കോട്ടിഷ് സാമ്പത്തിക വിദഗ്ധന്‍ ആംഗസ് ഡീറ്റന്‍ അര്‍ഹനായി.
ജനങ്ങളുടെ ഉപഭോഗം, ദാരിദ്ര്യം, ക്ഷേമം എന്നിവയെ കേന്ദ്രീകരിച്ചുള്ള പഠനങ്ങള്‍ക്കാണു പുരസ്‌കാരമെന്ന് സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് അറിയിച്ചു. 1945 ല്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ ജനിച്ച ഡീറ്റണ്‍ യു.എസിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഇക്കണോമിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ പ്രഫസറാണ്. യു.എസ്, ബ്രിട്ടീഷ് പൗരത്വമുണ്ട്.
ഉപഭോക്താക്കള്‍ വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ക്കായി എങ്ങനെ പണം ചെലവഴിക്കുന്നു; സമൂഹത്തിന്റെ വരുമാനത്തിന്റെ എത്ര ഭാഗം ചെലവഴിക്കുന്നു, എത്ര സമ്പാദിക്കുന്നു, ക്ഷേമത്തെയും ദാരിദ്ര്യത്തെയും എങ്ങനെ കൃത്യമായി അളക്കുകയും വിലയിരുത്തുകയും ചെയ്യാം. ഈ മൂന്നു ചോദ്യങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ് ഡീറ്റന്റെ പഠനങ്ങള്‍. പൊതുനയങ്ങള്‍ പാവപ്പെട്ടവരെയും ധനികരെയും എങ്ങനെ സ്വാധീനിക്കുന്നു എന്നും അദ്ദേഹം വിശദീകരിച്ചു.
സാമ്പത്തിക നയരൂപീകരണത്തില്‍ ഡീറ്റന്റെ പഠനങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സ്വീഡിഷ് അക്കാദമി വിലയിരുത്തി. ദാരിദ്ര്യം കുറച്ച് ക്ഷേമം ഉറപ്പാക്കുന്നതിന് അനുയോജ്യമായ നയങ്ങള്‍ രൂപീകരിക്കുന്നതിന് ആദ്യം വ്യക്തികളുടെ ഉപഭോഗ ശീലങ്ങള്‍ മനസിലാക്കണം. ഇക്കാര്യത്തില്‍ ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നതാണ് ഡീറ്റന്റെ പഠനങ്ങളെന്ന് അക്കാദമി വിലയിരുത്തി.
ആല്‍ഫ്രഡ് നൊബേലിന്റെ സ്മരണയ്ക്കായി നല്‍കുന്ന ദി സെര്‍വിജസ് റിക്‌സ്ബാങ്ക്‌െ്രെ പസ് ആണ് സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനമായി അറിയപ്പെടുന്നത്. എട്ടു ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (6.33 കോടി രൂപ) ആണു സമ്മാനത്തുക.
സാമ്പത്തിക നൊബേലോടെ ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര പ്രഖ്യാപനങ്ങള്‍ക്കു പരിസമാപ്തിയായി.
ആല്‍ഫ്രഡ് നൊബേലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ പത്തിന് സ്‌റ്റോക്‌ഹോമിലും ഓസ്‌ലോയിലും നടക്കുന്ന ചടങ്ങുകളില്‍ പുരസ്‌കാരം സമ്മാനിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha