ടുണീഷ്യയില്‍ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു, നാലു പേര്‍ക്ക് പരിക്ക്

ടുണീഷ്യയില്‍ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്ക് പറ്റിയതായും പ്രതിരോധമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറന്‍ ടുണീഷ്യയിലെ അല്‍ജീരിയന്‍ അതിര്‍ത്തിക്കു സമീപമാണ് ആക്രമണമുണ്ടായത്. തീവ്രവാദികള്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം മൗണ്ട് സമ്മാമ മേഖലയില്‍ തെരച്ചില്‍ നടത്തവെയാണ് ആക്രമണമുണ്ടായത്.
2011ല്‍ ടുണീഷ്യയിലുണ്ടായ വിപ്ലവത്തിനു ശേഷം തീവ്രവാദികള്‍ ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ നിരവധി പോലീസുകാരും സൈനികരുമാണ് കൊല്ലപ്പെട്ടിട്ടുള്ളത്. വടക്കന്‍ ആഫ്രിക്കയിലെ അല്‍ക്വയ്ദ വിഭാഗമാണ് ടുണീഷ്യയിലെ ഒട്ടുമിക്ക ആക്രമണങ്ങള്‍ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha