കുടുംബത്തിലെ ആദ്യ കുഞ്ഞിന് ഹ്രസ്വദൃഷ്ടി ഉണ്ടാകാന്‍ സാധ്യത

ബ്രിട്ടനിലെ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ അഭിപ്രായത്തില്‍ ആദ്യജാത ശിശുക്കള്‍ക്ക് ഹ്രസ്വദൃഷ്ടി എന്ന രോഗം ഉണ്ടാകാന്‍ സാധ്യത ഏറെയുണ്ടെന്നാണ്. ആദ്യത്തെ കുട്ടിയെ മിടുക്കരാക്കാന്‍ ഉദ്ദേശിച്ച് എപ്പോഴും പഠിക്കാനും വായിക്കാനും മാതാപിതാക്കള്‍ അവരെ നിര്‍ബന്ധിതരാക്കുന്നതാണ് കണ്ണിന് രോഗം വരാനിടയാക്കുന്നതത്രേ.
ജനിക്കുന്ന ക്രമത്തിന് ശിശുവിന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുണ്ടെന്ന് നേരത്തെ തെളിഞ്ഞിട്ടുണ്ട്. മൂത്ത കുട്ടികള്‍ പൊതുവെ യാഥാസ്ഥിതിക ചിന്താഗതിക്കാരും, വിദ്യാഭ്യാസകാര്യങ്ങളില്‍ താത്പര്യമുള്ളവരും നിയമം അനുസരിക്കുന്നവരും ആയിരിക്കുമത്രേ.
മുന്‍ തലമുറയിലെ കുഞ്ഞുങ്ങളെ പോലെ ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ പുറത്തുള്ള കളികളില്‍ ഏര്‍പ്പെടുന്നില്ല എന്നത് ശ്രദ്ധേയമായ മാറ്റമാണ്. കണ്ണുകള്‍ക്ക് ആയാസമുണ്ടാക്കുന്ന പ്രവൃത്തികളാണ് അവര്‍ അധികസമയവും ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് ഡോ ജെറിമിഗുറെന്‍ഹെം പറയുന്നു.
40 നും 69 നും മധ്യേ പ്രായമുള്ള 90,000 പേരിലാണ് നിരീക്ഷണങ്ങള്‍ നടത്തിയത്. അവരുടെ ജനനക്രമവും കാഴ്ചശക്തിയേയും താരതമ്യപഠനത്തിന് വിധേയമാക്കി. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ കൗതുകകരമായ മറ്റു വിവരങ്ങളുമുണ്ട്.
ആദ്യജാത ശിശുക്കള്‍ക്ക് നല്ല ഭാഷാ പ്രാവീണ്യമുണ്ടായിരിക്കുമത്രേ. പുതിയൊരു കുഞ്ഞ് ഉണ്ടാകുന്നതു വരെ മാതാപിതാക്കളുടെ മുഴുവന്‍ ശ്രദ്ധയും കിട്ടുന്നത് ആദ്യ കുഞ്ഞിനായിരിക്കും എന്നതിനാല്‍ ആണ് ഇങ്ങനെ എന്നാണ് പറയുന്നത്.
ഇടയ്ക്കുള്ള കുഞ്ഞുങ്ങള്‍ സര്‍ഗാത്മക ശേഷിയുള്ളവരും ഉത്പതിഷ്ണുക്കളും ഉല്ലാസപ്രിയരുമായിരിക്കുമെന്നും പറയുന്നുണ്ട്. അതു പോലെ തന്നെ ഒടുവില്‍ ജനിച്ച ശിശുക്കള്‍ നിലവിലുള്ള വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നവരും പ്രസന്നമായ പ്രകൃതമുള്ളവരും ആയിരിക്കുമത്രേ. എന്നാല്‍ ഒരേയൊരു കുഞ്ഞു മാത്രമുള്ള കുടുംബത്തിലെ കുട്ടി സര്‍വ്വകാര്യങ്ങളും കൃത്യമായ പൂര്‍ണ്ണതയോടെ ചെയ്യണമെന്ന ചിന്താഗതി ഉള്ളയാളായിരിക്കുമെന്നും പറയപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha