ഇനി നഗ്‌നസുന്ദരികള്‍ ഇല്ല; പ്‌ളേബോയി മാഗസിന്‍ തുണിയുടുക്കാന്‍ തീരുമാനിച്ചു

അപവാദങ്ങളില്‍ മനം മാറ്റം. ഒടുവില്‍ ഇന്റര്‍നെറ്റിലെ പോര്‍ണോഗ്രാഫിയെ കുറിച്ച് പ്‌ളേബോയി മാഗസിന് ബോധോദയം. സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് പുരുഷന്മാരെ പിടിക്കുന്ന പരിപാടി വിഖ്യാത മാഗസിന്‍ നിര്‍ത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച പുറത്തു വന്ന പത്രത്തില്‍ കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് സ്‌കോട്ട് ഫഌണ്ടേഴ്‌സിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
മാസിക പരിപാടി നിര്‍ത്താന്‍ പോകുകയാണെന്ന് മുതിര്‍ന്ന പത്രാധിപര്‍ കോറി ജോണ്‍സിനെ ന്യായീകരിച്ച് കഴിഞ്ഞ മാസം സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ ഹഗ് ഹെഫ്‌നറും പറഞ്ഞിരുന്നു. ഫോണിലൂടെ തന്നെ ഇന്റര്‍നെറ്റ് കണക്ട് ചെയ്യുകയും പോര്‍ണോഗ്രാഫി കൂടുതല്‍ ഈസിയാകുകയും ചെയ്തിരിക്കുന്ന കാലത്ത് ഇനി പ്രസക്തിയില്ല എന്ന തിരിച്ചറിഞ്ഞാണ് ഇക്കാര്യം മാസിക ചെയ്യുന്നത്.
അതേസമയം മാസികയുടെ പുതിയ നടപടി കൊണ്ട് യുവാക്കളുടെ പ്രതീക്ഷ അങ്ങ് തീരെ ഇല്ലാതാകുന്നുമില്ല. കാരണം പൂര്‍ണ്ണ നഗ്‌നതയേ ഇല്ലാതാകുന്നുള്ളൂ. എന്നാല്‍ സുന്ദരികളുടെ പ്രകോപന പരമായ പോസുകളോട് കൂടിയ ദൃശ്യങ്ങള്‍ ഇനിയും മാസികയില്‍ ഉണ്ടാകും. ലൈംഗികത സംബന്ധിച്ച എല്ലാ കാര്യങ്ങളും തികച്ചും സൗജന്യമായി ഒരു കഌക്ക് അകലെയാണല്ലോ നില്‍ക്കുന്നതെന്ന് ഹെഫ്മാന്‍ പറയുന്നു. 1953 ല്‍ മര്‍ലിന്‍ മണ്‍റോയെ ചിത്രീകരിച്ചു കൊണ്ട് പുറത്തുവന്ന മാഗസിന്റെ സര്‍ക്കുലേഷന്‍ 1975 ല്‍ എട്ട് മില്യണായിരുന്നു അത് ഇപ്പോള്‍ 5.6 ദശലക്ഷമായി കുറഞ്ഞിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha