പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢത സ്ത്രീകളെന്നു ഹോക്കിങ്

നൂറു കൊല്ലം കൂടെ ജീവിച്ചാലും സ്ത്രീ മനസ്സ് പിടികിട്ടില്ലെന്ന് പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ ജീവിക്കുന്ന ഐസ്റ്റീന്‍ എന്നറിയപ്പെടുന്ന ഹോക്കിംങ്ങ്‌സും സമ്മതിച്ചിരിക്ക്ുന്നു സ്ത്രീ നിഗുഡതയുടെ കുമ്പാരമാണെന്ന്. ലോകത്തെ മിക്ക ശാസ്ത്രജ്!ഞന്‍മാരും പ്രപഞ്ചത്തിലെ നിഗൂഢതകള്‍ തേടിനടക്കുകയാണ്. പ്രപഞ്ചത്തില്‍ ഭൂമിക്ക് പുറത്തെ ഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും അന്യഗ്രഹ ജീവികളെയും തേടിയുള്ള അന്വേഷണങ്ങള്‍ക്കിടെ പ്രമുഖ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് മറ്റൊരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുന്നു, ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢത ഭൂമിയിലെ സ്ത്രീകളാണെന്നാണ്.
ഈ പ്രപഞ്ചത്തില്‍ തന്നെ എപ്പോഴും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് സ്ത്രീകളാണ്. തന്നെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രാപഞ്ചിക രഹസ്യം ഇതുതന്നെയാണെന്നും സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു. റെഡിറ്റ് ആസ്‌ക് മീ എനിതിംഗ് എന്ന പരിപാടിക്കിടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ഹോക്കിങ്.
പ്രപഞ്ചത്തില്‍ ഇനിയും ചുരുളഴിയാത്ത വലിയൊരു രഹസ്യങ്ങളുടെ, നിഗൂഢതകളുടെ ഭാഗമാണ് സ്ത്രീകള്‍. പ്രപഞ്ചത്തില്‍ ഒരിക്കലും സ്ത്രീകളുടെ രഹസ്യം പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ലെന്നും ഹോക്കിങ് ഉറപ്പിച്ചു പറയുന്നു.
താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ നിഗൂഢത എന്താണെന്നുള്ള ചോദ്യത്തിനാണ് ഇത്തരമൊരു ഉത്തരം പറഞ്ഞത്. ഫിസിക്‌സില്‍ പിഎച്ച്ഡിയുള്ള തനിക്ക് സ്ത്രീകളെ പൂര്‍ണമായി മനസിലാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഹോക്കിങ് പറഞ്ഞു.
എന്നാല്‍ സ്ത്രീകള്‍ക്കെതിരെ ഇത്തരമൊരു പ്രതികരണം നടത്തിയ ഹോക്കിങ്ങിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ശരീരത്തിന് പൂര്‍ണമായും ചലനശക്തിയില്ലാത്ത അദ്ദേഹവും വൈദ്യശാസ്ത്രത്തിന് അത്ഭുതമാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha