കുട്ടി കുറ്റവാളികളെ മുതിര്‍ന്ന തടവുകാര്‍ക്ക് കൊടുക്കുന്നു; പെഷവാര്‍ ജയില്‍ വിവാദത്തില്‍

പെഷവാര്‍ ജയിലില്‍ കഴിയുന്ന കുട്ടിക്കുറ്റവാളികളെ ജയില്‍ അധികൃതര്‍ ലൈംഗിക ചൂഷണത്തിനായി മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതായും ഇവര്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുന്നതായും റിപ്പോര്‍ട്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേകമായി വേര്‍ തിരിച്ച് ഇക്കാര്യത്തില്‍ കുട്ടികളെ സൂക്ഷിക്കുകയും ലൈംഗിക ചൂഷണത്തിനായി മുതിര്‍ന്നവര്‍ക്ക് നല്‍കുകയും ചെയ്യുന്നതായി പെഷവാര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു കുട്ടിക്കുറ്റവാളി കോടതിക്ക് മുമ്പാകെ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
പെഷവാര്‍ ജില്ലാ ജഡ്ജിക്ക് ഈ 15 കാരന്‍ പരാതി സമര്‍പ്പിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. പണം നേടാന്‍ വേണ്ടി ഇക്കാര്യം ചെയ്തുകൊണ്ടിരിക്കുന്ന നാലു ഉദ്യോഗസ്ഥരുടെ പേര് ഈ കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയായിരുന്നു കുട്ടിക്കുറ്റവാളി കോടതിയില്‍ പരാതി നല്‍കിയത്. പീഡനം ഭയന്ന് പലരും ഇക്കാര്യം പറയാന്‍ മടി കാണിക്കുകയാണെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha