പുതിയ ആശങ്കയുണര്‍ത്തി എബോള, ലൈംഗിക ബന്ധത്തിലൂടെ എബോള രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്റെ ഒക്ടോബര്‍ 14-നുള്ള പതിപ്പില്‍ വളരെ ആശങ്ക ഉയര്‍ത്തുന്ന ഒരു വിവരം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എബോള വൈറസ് ലെംഗിക ബന്ധത്തിലൂടെ മറ്റൊരാളിലേക്കു പകര്‍ന്നതായി പരിശോധനാ ഫലങ്ങള്‍ കാണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഈ വൈറസ് ബാധയേറ്റവരുടെ രക്തം, ശരീരദ്രവങ്ങള്‍ എന്നിവയുമായി നേരിട്ടു സമ്പര്‍ക്കത്തില്‍ വരികയാണെങ്കില്‍ മാത്രമേ ഈ രോഗം പകരുകയുള്ളൂ എന്നാണ് ഇതു വരെ കരുതിയിരുന്നത്. എയ്ഡ്‌സു പോലുള്ള മറ്റു രോഗങ്ങളെ പോലെ ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുമെന്ന് തെളിഞ്ഞിരുന്നില്ല.
എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ലൈബീരിയക്കാരിയായ ഒരു സ്ത്രീക്ക് ലൈംഗിക ബന്ധത്തിലൂടെ എബോള വൈറസ് ബാധിച്ചു എന്നാണ് ഗവേഷകര്‍ പറയുന്നത്. എബോള രോഗം ബാധിച്ച് ഭേദമായ ഒരു പുരുഷനുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ഈ സ്ത്രീക്ക് രോഗബാധയുണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ ഒന്നും ഉപയോഗിക്കാതെയാണ് ഇവര്‍ ബന്ധം പുലര്‍ത്തിയിരുന്നതത്രേ. പുരുഷന് എബോള രോഗം ഭേദമായിട്ട് 6 മാസങ്ങള്‍ക്കുശേഷമാണ് അവര്‍ തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയത്.
അയാള്‍ക്ക് എബോള രോഗം ഭേദമായി 155 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ (അതായത് 5 മാസം) ബ്ലഡ് ടെസ്റ്റ് നടത്തിയിരുന്നു. അതില്‍ അയാളുടെ രക്തത്തില്‍ എബോളയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പ്രസ്തുത സ്ത്രീക്ക് എബോള ബാധ ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും പുരുഷനെ പരിശോധിച്ചു. ഇത്തവണ അയാളുടെ ശുക്ലമാണ് പരിശോധിച്ചത്. ആ പരിശോധനയില്‍ അയാളുടെ ശുക്ലത്തില്‍ എബോള വൈറസ് അപ്പോഴും നിലനില്‍ക്കുന്നു എന്ന് കണ്ടെത്തി. തുടര്‍ന്ന് എബോളബാധ ഭേദമായ പല പുരുഷന്മാരുടെ ശുക്ല പരിശോധന നടത്തിയപ്പോള്‍ രോഗം ഭേദമായവരുടെ, രക്തത്തില്‍ വൈറസ് കാണപ്പെട്ടില്ലെങ്കിലും രോഗം ഭേദമായിക്കഴിഞ്ഞ് 9 മാസം വരെയും അവരുടെ ശുക്ലത്തില്‍ വൈറസ് നിലനില്‍ക്കുമെന്ന് കണ്ടെത്തി.
ഈ പുരുഷന്റെയും സ്ത്രീയുടെയും ശുക്ലവും രക്തവും പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ എബോള ഒരേ തരത്തിലുള്ളവയായിരുന്നു. എന്നാല്‍ ആശങ്കയുണര്‍ത്തുന്ന പ്രധാന വസ്തുത അതല്ല. പശ്ചിമ ആഫ്രിക്കയില്‍ ഇതുവരെ കണ്ടെത്തി രേഖപ്പെടുത്തിയിട്ടുള്ള തരത്തില്‍ പെടുന്ന ജനിതക ഘടനയുള്ള എബോള വൈറസായിരുന്നില്ല അവരില്‍ ഉണ്ടായിരുന്നത് എന്നതാണ്. ഈ വൈറസുകളുടെ ജീനോം പഠനം നടത്തിയതിനെ തുടര്‍ന്നാണ് ഇതിന്റെ ജനിതകഘടന മനസ്സിലാക്കാന്‍ കഴിഞ്ഞത്.
തന്മൂലം രക്തത്തില്‍ എബോള വൈറസുണ്ടെന്ന് കണ്ടെത്തിയാല്‍ ഏതു തരം ജനിതകഘടനയുള്ള എബോള വൈറസാണതെന്നു കൂടി ഉടനെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഈ പ്രത്യേക ജനിതക ഘടനയുള്ളവയ്ക്ക് രക്തത്തില്‍ കാണപ്പെടാതെ ശുക്ലത്തില്‍ 9 മാസത്തോളം കാലം നിലനില്‍ക്കാന്‍ കഴിവുള്ളതിനാല്‍ രോഗികളുടെ രക്തപരിശോധന മാത്രം നടത്തിയാല്‍ മതിയാകില്ല. അതു പോലെ തന്നെ വൈറസുകളുടെ ജനിതക ഘടനയും മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ എയ്ഡ്‌സ് പടര്‍ന്നു പിടിച്ചതു പോലെ മറ്റൊരു മഹാമാരി ആയിരിക്കും ലോകമാകമാനമുള്ള ജനങ്ങളെ അതിവേഗം ബാധിക്കാനിടയാകുന്നത്.
എന്നാലും ബ്രസ്സല്‍സിലെ ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിലെ അര്‍മന്‍ഡ് സ്‌പ്രെച്ചര്‍ പ്രത്യാശയുളവാക്കുന്ന ഒരു വിശദീകരണം നല്‍കുന്നുണ്ട്. അടുത്തിടെ പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നു പിടിച്ച എബോള മഹാമാരി ബാധിച്ചിട്ട് ജിവന്‍ നഷ്ടപ്പെടാതെ അവശേഷിച്ച 17,000 പേരുണ്ട്. ലൈംഗിക ബന്ധത്തിലൂടെ ഇതു പകരുമെങ്കില്‍ ഇതിനകം വളരെയേറെ എബോള രോഗബാധിതര്‍ വീണ്ടും ഉണ്ടാകേണ്ടതായിരുന്നുവല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.
രോഗം ബാധിച്ചവരില്‍ ഈ പ്രത്യേക ജനിതക ഘടന ഉളള എബോള വൈറസുകള്‍ അത്ര അധികമൊന്നും ഉണ്ടായിരുന്നില്ല എന്നാവുമോ അദ്ദേഹം പറഞ്ഞതിനര്‍ത്ഥം? ചിന്തിക്കേണ്ടിയിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha