ഇസ്ലാമിക് സ്‌റ്റേറ്റ് നേതൃനിരയിലെ രണ്ടാമന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ഇസ്ലാമിക് സ്‌റ്റേറ്റ് നേതൃനിരയിലെ രണ്ടാമന്‍ അബു മുഅത്ത അല്‍ ഖുറൈശി യു.എസ്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഈവര്‍ഷം ആദ്യമുണ്ടായ ആക്രമണത്തില്‍ ഖുറൈശി കൊല്ലപ്പെട്ടതായി ഐ.എസ് സ്ഥിരീകരിച്ചു. ഖുറൈശി കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി നേരത്തെ യു.എസ് പ്രഖ്യാപിച്ചിരുന്നു.ഇതിനിടെ ഐ.എസിനെതിരായ വ്യോമാക്രമണത്തിനിടെ അപകടങ്ങള്‍ ഒഴിവാക്കാനായി യു.എസും റഷ്യയും ചര്‍ച്ച നടത്തി. ആക്രമണ കേന്ദ്രങ്ങള്‍ പരസ്പര ധാരണയോടെ തിരഞ്ഞെടുത്ത് വിമാനങ്ങള്‍ കൂട്ടിയിടിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് നടപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha