പറക്കുന്നതിനിടെ ഇറാന്‍ യാത്രാ വിമാനത്തിന്റെ എന്‍ജിന്‍ വേര്‍പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തിരമായി തിരിച്ചിറക്കി

പറക്കുന്നതിനിടെ ഇറാന്‍ യാത്രാവിമാനത്തിന്റെ എന്‍ജിന്‍ വേര്‍പെട്ടു. തലസ്ഥാനത്തെ മെഹാറാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ മഹന്‍ എയറിന്റെ ബോയിങ്747 വിമാനത്തിന്റെ ഒരു എന്‍ജിനാണ് വേര്‍പെട്ടത്.
സമീപത്തെ കൃഷിയിടത്തിലാണ് എന്‍ജിന്‍ പതിച്ചത്. തുടര്‍ന്ന് വിമാനം അടിയന്തരമായി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. 300 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അണുവായുധം സംബന്ധിച്ച ഉപരോധം നിലനില്‍ക്കുന്നതിനാല്‍ പഴഞ്ചന്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇറാന്‍ വിമാന സര്‍വീസ് നടത്തുന്നത്. ഉപകരണങ്ങള്‍ ലഭിക്കാത്തതിനാല്‍ അറ്റകുറ്റപ്പണികളും മുടങ്ങിക്കിടക്കുകയാണ്. ഉപരോധത്തില്‍ കഴിഞ്ഞ ജനവരിയില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും വിമാനങ്ങളുടെ നവീകരണം മുടങ്ങിക്കിടക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha