ആഫ്രിക്കന്‍ രാജ്യം ദുര്‍ഗാദേവിയുടെ സ്റ്റാമ്പ് പുറത്തിറക്കി

ഇന്ത്യന്‍ ഉത്സവമായ നവരാത്രിയുടെയും ദുര്‍ഗാപൂജയുടെയും പ്രാധാന്യം ഉള്‍ക്കൊള്ളിച്ച ദുര്‍ഗാദേവിയുടെ ഒരു സ്റ്റാമ്പ് ഒരു ആഫ്രിക്കന്‍ രാജ്യം പുറത്തിറക്കി.
സാവോ റ്റോം ആന്‍ഡ് പ്രിന്‍സൈപ് എന്ന ദ്വീപുരാജ്യമാണ് ദുര്‍ഗാദേവിയുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് ഇറക്കിയതെന്ന് സ്റ്റാമ്പ് വില്‍ക്കാനുള്ള അവകാശം സ്വന്തമാക്കിയ നാണയശാസ്ത്രജ്ഞന്‍ അശോക് ഗോയല്‍ പറഞ്ഞു.
രാജ്യത്തെ നാണയമായ ദോബ്ര കറന്‍സിയില്‍ 86,000 മൂല്യംവരുന്ന സ്റ്റാമ്പില്‍ കടുവയുടെ പുറത്ത് ഇരിക്കുന്ന ദുര്‍ഗാദേവിയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
രാജ്യാന്തരതലത്തില്‍ 1500 സ്റ്റാമ്പുകള്‍ പുറത്തിറക്കിയതില്‍ 1000 എണ്ണം ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഗോയല്‍ പറഞ്ഞു. നേരത്തെ പോര്‍ച്ചുഗീസ് കോളനിയായിരുന്നു സാവോ റ്റോം ആന്‍ഡ് പ്രിന്‍സൈപ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha