സൗദിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു

കിഴക്കന്‍ സൌദിയില്‍ ഷിയാപ്പള്ളയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സയിഹതിലാണ് ആക്രമണം ഉണ്ടായത്. പള്ളിയില്‍ പ്രഭാഷണം നടക്കുമ്പോള്‍ അക്രമികള്‍ ഹാളിനുള്ളിലേക്ക് കടന്ന് വെടിവയ്ക്കുകയായിരുന്നു. വെടിയ്പില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് വെടിവയ്പില്‍ ആക്രമണകാരികളിലൊരാളും കൊല്ലപ്പെട്ടു. രണ്ടു പേരെ പോലീസ് അറസ്‌റ് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha