ലോസാഞ്ചലസിലെ ഒരു സ്‌കൂളില്‍ വച്ച് നീലച്ചിത്രം ഷൂട്ടു ചെയ്തു

ലോസാഞ്ചലസിലെ അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍ ഹൈസ്‌ക്കൂള്‍ ഇപ്പോള്‍ വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഹോളിവുഡ് ചിത്രങ്ങള്‍ ഷൂട്ടു ചെയ്യുവാന്‍ അമേരിക്കയിലെ ചില സ്‌കൂളുകള്‍ തങ്ങളുടെ സ്‌കൂള്‍ പരിസരം വിട്ടു കൊടുക്കാറുണ്ട് എന്നതിനെ കുറിച്ച് എന്‍ബിസി4 ടെലിവിഷന്‍ ചാനലിന്റെ അന്വേഷണം പുറത്തു കൊണ്ടു വന്ന ചില വിവരങ്ങളാണ് അലക്‌സാണ്ടര്‍ ഹാമില്‍ട്ടണ്‍ ഹൈസ്‌കൂളിനെ മാധ്യമ ശ്രദ്ധാകേന്ദ്രമാക്കിയത്.
2012-ല്‍ റിലീസ് ചെയ്ത റിവഞ്ച് ഓഫ് ദ പറ്റിറ്റ്‌സ് എന്ന നീലച്ചിത്രത്തില്‍ പ്രസ്തുത സ്‌കൂളും പരിസരവുമുണ്ടെന്നായിരുന്നു ചാനലുകാര്‍ കണ്ടെത്തിയത്. 2011 ഒക്‌ടോബറിലെ രണ്ടു ശനിയാഴ്ചകളില്‍ സ്‌കൂള്‍ പരിസരം ഷൂട്ടിംഗിനായി വിട്ടു കൊടുക്കുന്നതിന് വന്‍തുക ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്കു കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നഗ്നരായ യുവതികള്‍ സ്‌കൂളിന്റെ പാര്‍ക്കിംഗ് ഏരിയയിലിട്ടു കാര്‍ കഴുകുന്ന ദൃശ്യം റിവഞ്ച് ഓഫ് ദ പറ്റിറ്റ്‌സ് എന്ന ചിത്രത്തിലുണ്ടായിരുന്നു.
ഒരു ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്‌കൂള്‍ പരിസരം വിട്ടു തരുമോ എന്നുമാത്രമാണ് അനുമതി ചോദിച്ചപ്പോള്‍ പറഞ്ഞതെന്നും ഇത്തരത്തിലുളള ചിത്രത്തിനു വേണ്ടിയാണ് എന്ന് അറിയിച്ചിരുന്നില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
ഇങ്ങനെയൊരു ചിത്രത്തിനു വേണ്ടിയാണ് എന്നറിഞ്ഞിരുന്നെങ്കില്‍ ഷൂട്ടിംഗിന് അനുമതി നല്‍കില്ലായിരുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.
സ്‌കൂളിന്റെ എല്ലാ ദൃശ്യങ്ങളും, സീനില്‍ വിദ്യാര്‍ത്ഥികളാരെങ്കിലും അറിയാതെ കടന്നു വന്നിട്ടുണ്ടെങ്കില്‍ അവയും ഉടന്‍ തന്നെ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണമെന്ന് ജില്ലാ അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്രകാരം സ്‌കൂള്‍ പരിസരം ഹോളിവുഡ് ചിത്രങ്ങള്‍ക്ക് ഷൂട്ടിംഗിന് വിട്ടു കൊടുക്കുമ്പോള്‍ ലഭിക്കുന്ന തുക ഉപയോഗിച്ച് സ്‌കൂളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വികസിപ്പിക്കാറാണ് പതിവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha