മക്കയുടെ നാട്ടിലെ സംസ്‌കാരം മാറുന്നുവോ, സൗദികള്‍ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും അവിഹിത ബന്ധങ്ങളിലേക്കും പോകുന്നതായി റിപ്പോര്‍ട്ട്

അടിച്ചു പൂസായി ബുര്‍ഖ അണിഞ്ഞ സ്ത്രീ സൗദി തെരുവില്‍ കിടക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സൗദി തലസ്ഥാനമായ റിയാദിലെ റോഡിലാണ് മദ്യപിച്ചു പൂസായ ബുര്‍ഖധാരിണി കിടന്നിരുന്നത്. മദ്യവും മയക്കുമരുന്നുമുപയോഗിച്ചാല്‍ പൊതുസ്ഥലത്ത് വച്ച് ചാട്ടവാറടി വരെ വിധിക്കാന്‍ വകുപ്പുള്ള മുസ്ലിംരാജ്യത്താണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.
സൗദി മാറുകയാണെന്നാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്. സൗദിയിലെ ഇപ്പോഴത്തെ യുവജനങ്ങള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കാറുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്. ഇവിടെയെത്തുന്ന പാശ്ചാത്യര്‍ തങ്ങളുടെ കോമ്പൗണ്ടുകളില്‍ അധികൃതരുടെ അറിവോടെയോ അറിവില്ലാതെയോ വമ്പന്‍ പാര്‍ട്ടികള്‍ നടത്താറുണ്ടെന്നാണ് വിവരം. സൗദിയുവതികള്‍ ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ടെന്നും ഇവിടെ സംസ്‌കാരത്തിന് നിരക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. അധികൃതര്‍ ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്.
അവിഹിത ബന്ധങ്ങള്‍ക്കായി സംഗമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സൗദിയില്‍ ആല്‍ക്കഹോള്‍ നിരോധിച്ച വസ്തുവാണ്. പിടിയിലാകുന്നയാളെ വധശിക്ഷയ്ക്ക് വിധിക്കാനുള്ള വകുപ്പും രാജ്യത്തുണ്ട്. എന്നാല്‍ മിക്കവരെയും തടവിലുടുകയും ചാട്ടവാറടിക്ക് വിധേയമാക്കുകയുമാണ് ചെയ്യുന്നത്. ഇത്തരം കര്‍ക്കശമായ ശിക്ഷാവിധികള്‍ നിലനില്‍ക്കുമ്പോഴും പല സന്ദര്‍ഭങ്ങളിലും ഇവിടുത്തെയാളുകള്‍ മദ്യം ഉണ്ടാക്കുന്നതും വാങ്ങുന്നതും കഴിക്കുന്നതും തടയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് വാസ്തവം.
പ്രത്യേകിച്ചും പാശ്ചാത്യര്‍ താമസിക്കുന്ന മതില്‍കെട്ടിത്തിരിച്ച വസതികളിലെ മദ്യ ഉപയോഗം തടയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. തങ്ങളുടെ സ്റ്റാന്‍ഡേര്‍ഡിനനുസരിച്ചുള്ള പാര്‍ട്ടികളാണ് ഇത്തരം മതില്‍ കെട്ടിയ കോമ്പൗണ്ടുകളില്‍ പാശ്ചാത്യര്‍ നടത്തുന്നതെന്നാണ് പ്രവാസികള്‍ സണ്‍ഡേ മിററിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരം കോമ്പൗണ്ടുകള്‍ ഹോളിഡേ ക്യാമ്പുകള്‍ക്ക് സമാനമാണെന്നാണ് മറ്റൊരു പ്രവാസി ബിബിസിയോട് വെളിപ്പെടുത്തുന്നത്. ഇപ്പോള്‍ ഇവിടുത്തെ യുവജനങ്ങളുടെ പക്കല്‍ ജാക്ക് ഡാനിയേല്‍സ് പോലുള്ള മദ്യം സ്‌റ്റോക്കുണ്ടാകാറുണ്ടെന്നും പ്രവാസികളില്‍ നിന്ന് ഇവര്‍ മയക്കുമരുന്നും വാങ്ങാറുണ്ടെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.ഉരുളക്കിഴങ്ങില്‍ നിന്നും മൂന്‍ഷൈന്‍ എന്ന ലഹരി വസ്തു ഉണ്ടാക്കാന്‍ സൗദിക്കാര്‍ക്ക് നന്നായറിയാമെന്നും വെളിപ്പെട്ടിട്ടുണ്ട്.
സൗദി രാജകുമാരന്‍ നടത്തുന്ന പാര്‍ട്ടികളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി അഞ്ച് വര്‍ഷം മുമ്പ് വിക്കിലീക്‌സ് രംഗത്തെത്തിയിരുന്നു. ഇതില്‍ മദ്യം സുലഭമായി ഒഴുകിയിരുന്നുവെന്നും വേശ്യകള്‍ സമ്പന്നരുമായി ഇവിടെ വച്ച് നന്നായി ഇടപഴകിയിരുന്നുവെന്നും വിക്കിലീക്‌സ് വെളിപ്പെടുത്തിയിരുന്നു. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന ഉന്നതരെ അധികൃതര്‍ സംരക്ഷിക്കുകയും ചെയ്യാറുണ്ടെന്നാണ് ഒരു അമേരിക്കന്‍ നയതന്ത്രവിദഗ്ധന്‍ പറയുന്നത്. ഇവിടെ സ്മര്‍നോഫ് വോഡ്കയ്ക്ക് 1500 റിയാല്‍ അഥവാ 250 പൗണ്ടും അതിന്റെപ്രാദേശിക പതിപ്പിന് 100 റിയാലുമാണെന്ന് വെളിപ്പെടുത്തലുകളുണ്ട്.
സൗദി സ്വദേശികള്‍ ഇക്കാര്യത്തിലുള്ള മുഖം മൂടികള്‍ അഴിച്ചു മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് പാശ്ചാത്യര്‍ പറയുന്നത്.
അധികൃതരുടെ കണ്‍മുന്നില്‍ തന്നെയാണ് ഈ സ്ത്രീ മദ്യപിച്ച് മദോന്മത്തയായി കിടന്നിരുന്നതെന്നത്.എന്നാല്‍ മാറി വരുന്ന ഇവിടുത്ത സാഹചര്യത്തില്‍ ഇതും ഇതിലപ്പുറവും കാണാമെന്നാണ് ഇപ്പോള്‍ പുറത്ത് വന്ന സ്ത്രീയുടെ ചിത്രങ്ങള്‍ തെളിയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha