അമേരിക്കന്‍ എംബസി പുറത്തുവിട്ട പേര് കേട്ട് സൗദിരാജകുടുംബം ഞെട്ടി, വേലക്കാരിയെ പീഡിപ്പിച്ചത് സൗദി രാജാവിന്റെ മകന്‍

അമേരിക്കയിലെ ആഡംബര വസതിയില്‍ വേലക്കാരിയെ പീഡിപ്പിച്ചത് ആരെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ലോസ് എയ്ഞ്ചല്‍സിലെ ആഡംബര വസതിയില്‍ വേലക്കാരിയെ ക്രൂര ലൈംഗിക പീഡിനങ്ങള്‍ക്കിരയാക്കിയ്ത സൗദി മുന്‍ രാജാവ് അബ്ദുള്ളയുടെ മകനാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൗദി രാജകുടുംബാംഗം എന്നാണ് ഇതുവരെ പുറത്തുവന്നിരുന്ന വിവരം. എന്നാല്‍ പ്രതി മുന്‍ രാജാവ് അബ്ദുള്ളയുടെ മകന്‍ മജീദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുളസീസാണെന്ന് തെളിഞ്ഞു. എന്നാല്‍ നയതന്ത്ര ബന്ധം ഉപയോഗിച്ച് വേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റത്തില്‍നിന്ന് രാജകുമാരനെ ഒഴിവാക്കിയിട്ടുണ്ട്.
മതിയായ തെളിവുകളില്ലാത്തതിന്റെ പേരിലാണ് ബലാത്സംഗക്കുറ്റം ഒഴിവാക്കിയതെന്ന് ലോസ് എയ്ഞ്ചല്‍സ് ഡിസ്ട്രിക്ട് കോടതി വ്യക്തമാക്കി. എന്നാല്‍, ഒത്തുതീര്‍പ്പിലൂടെ ബലാല്‍സംഗക്കുറ്റം ഒഴിവാക്കുകയായിരുന്നുവെന്നാണ് സൂചന. കഴിഞ്ഞമാസമാണ് രാജകുമാരനെ ബെവര്‍ലി ഹില്‍സിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. മുറിവേറ്റ നിലയില്‍ വീട്ടുവേലക്കാരി വീട്ടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അയല്‍ക്കാരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ലോസ് എയ്ഞ്ചല്‍സ് പൊലീസ് കസ്റ്റഡിയിലെടുത്ത രാജകുമാരനെതിരെ ഒട്ടേറെ ലൈംഗികക്കുറ്റങ്ങള്‍ ചാര്‍ത്തിയിരുന്നു. കേസ് ഡിസ്ട്രിക്ട് കോടതിയുടെ പരിഗണയ്ക്ക് എടുക്കാനിരിക്കെയാണ് ലൈംഗികാരോപണങ്ങള്‍ തെളിവില്ലാത്തതുകൊണ്ട് ഒഴിവാക്കിയത്. കേസ് സിറ്റി അറ്റോര്‍ണിക്ക് കൈമാറുകയും ചെയ്തു. കേസ് വിചാരണയ്‌ക്കെടുത്തിട്ടില്ലെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സിറ്റി അറ്റോര്‍ണി മൈക് ഫ്യൂര്‍ പറഞ്ഞു.
സിറ്റി അറ്റോര്‍ണിയുടെ പരിഗണനയ്ക്ക് വിട്ടതോടെ, കേസ് ദുര്‍ബലമായിക്കഴിഞ്ഞുവെന്ന് തെളിഞ്ഞു. ലൈംഗികാതിക്രമം ഉള്‍പ്പെടുള്ള കുറ്റങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. നാലുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിവില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടത്. എന്നാല്‍, രാജകുമാരന്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് വേറെ മൂന്ന് യുവതികള്‍കൂടി പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ലോസ് എയ്ഞ്ചല്‍സ് സുപ്പീരിയര്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. മൂന്നുദിവസത്തോളം തടങ്കലില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതിയിലുള്ളത്.ലോസ് എയ്ഞ്ചല്‍സില്‍ താമസിക്കുമ്പോഴൊക്കെ, ഈ മണിമാളികയില്‍ നിശാപ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ആഡംബര വിരുന്നുകളൊരുക്കുകയുമായിരുന്നു രാജകുമാരന്റെ പതിവ്. ബെവര്‍ലി ഹില്‍സിലെ മണിമാളിക വാടകയ്‌ക്കെടുത്തതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha