അറുപതാണ്ടിന്റെ സ്‌നേഹം അണപൊട്ടി; വികാരതീവ്രമായി കുടുംബസംഗമം

അടുത്തിടെ ഉത്തര കൊറിയയിലെ മൗണ്ട് കുമാങ് റിസോര്‍ട്ടില്‍ തോക്കേന്തിയ സൈനികര്‍ കാവല്‍ നില്‍ക്കവേ നടന്ന കുടുംബസംഗമത്തിന് കൗതുകമേറെ ഉണ്ടായിരുന്നു. 1950-ല്‍ മൂന്നുവര്‍ഷം നീണ്ട കൊറിയന്‍ യുദ്ധത്തോടെ ഇരുകൊറിയകളിലുമായി ചിതറിപ്പോയ കുടുംബങ്ങളാണ് ഏതാനും മണിക്കൂര്‍ ഒന്നിച്ചിരുന്നും കെട്ടിപ്പുണര്‍ന്നും സ്‌നേഹം പങ്കിട്ടത്.
രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ നടപ്പിലായതിനു പിന്നാലെയാണു കൂടിക്കാഴ്ചയ്ക്കു കളമൊരുങ്ങിയത്. ജീവന്റെ ജീവനായി സ്‌നേഹിച്ച മക്കളും കൂടപ്പിറപ്പുകളും അങ്ങേ കൊറിയയില്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലുമറിയാതെ മനം നൊന്തു കഴിഞ്ഞ ഒട്ടേറെപ്പേര്‍ മൗണ്ട് കുമാങ് റിസോര്‍ട്ടിലെത്തി ഉറ്റവരെ കണ്‍നിറയെ കണ്ടു.
ദക്ഷിണ കൊറിയയില്‍ നിന്നും കുടുംബസംഗമത്തിനെത്തിയവരിലേറെയും മുതിര്‍ന്ന പൗരന്മാരും ചക്രക്കസേരയില്‍ ഉള്ളവരുമായിരുന്നു. തുടര്‍ന്ന് ഉത്തര കൊറിയയിലെത്തിയാല്‍ പെരുമാറേണ്ടത് എങ്ങനെ എന്നതിനെപ്പറ്റി വിശദമായ ക്ലാസുംനല്‍കി. എന്തിന്, ആറു പതിറ്റാണ്ടിനുശേഷം കാണാന്‍ പോകുന്ന ബന്ധുക്കളുമായി സംസാരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നുപോലും കാലേകൂട്ടി എഴുതി അധികൃതര്‍ക്കു നല്‍കേണ്ടിവന്നു!
മകന് ഒരുവയസ്സാകുംമുന്‍പേ അവനെ പിരിയേണ്ടിവന്ന 88 വയസ്സുള്ള ഉത്തര കൊറിയക്കാരനായ അച്ഛന്‍ ഹൂണ്‍ സീക്ക് 65 വയസ്സുള്ള ദക്ഷിണ കൊറിയക്കാരന്‍ മകന്‍ ഹീ യാങ്ങിനെ തന്റെ മങ്ങിയ കാഴ്ചയിലും കണ്ണീരോടെ മതിയാവോളം കണ്ടു. 85 വയസുള്ള ദക്ഷിണകൊറിയക്കാരി ലീ സൂണ്‍ക്യു 83 വയസുള്ള ഭര്‍ത്താവ് ഓഹ് സെ ഇനിനെ ആറു പതിറ്റാണ്ടുകള്‍ക്കു ശേഷം നേരില്‍ കണ്ടതും ഉത്തര കൊറിയയിലെത്തിയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha