ക്‌ളോക്കുണ്ടാക്കി അറസ്റ്റിലായ മുസ്ലിം ബാലന്‍ അമേരിക്ക വിടുന്നു; അഹമ്മദിന്റെ തുടര്‍പഠനം ഇനി ഖത്തറില്‍

സ്വന്തമായി നിര്‍മിച്ച ക്ലോക്ക് സ്‌കൂളില്‍ കൊണ്ടുപോയപ്പോള്‍ ബോംബാണെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യപ്പെട്ട് അന്താരാഷ്ട്ര മാധ്യമശ്രദ്ധ നേടിയ അഹമ്മദ് അമേരിക്ക വിടുന്നു. അഹമ്മദിന്റെ കുടുംബം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കുടുംബ സമേതം ഖത്തറില്‍ സ്ഥിരതാമസമാക്കാനാണ് അഹമ്മദിന്റെയും കുടുംബത്തിന്റെയും പദ്ധതി.
അഹമ്മദിന് ഖത്തറില്‍ പഠിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഖത്തര്‍ ഫൗണ്ടേഷന്‍ യംഗ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമില്‍ പഠിക്കാന്‍ അഹമ്മദിനെ ക്ഷണിക്കുകയായിരുന്നു. അഹമ്മദ് അറസ്റ്റിലായതിനെ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിരുന്നു.
അഹമ്മദിന്റെ സെക്കണ്ടറി, അണ്ടര്‍ ഗ്രാജ്വേഷന്‍ പഠനങ്ങള്‍ക്ക് ഖത്തര്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് നല്‍കും. അഹമ്മദിന്റെ കുടുംബം ലോകമാകമാനം സഞ്ചരിച്ച് പ്രമുഖരെ കാണുന്നുണ്ടായിരുന്നു. നാസയുടെ ടീഷര്‍ട്ട് ധരിച്ച് കൈവിലങ്ങുമായി നില്‍ക്കുന്ന അഹമ്മദിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
ഇതിനുശേഷമാണ് സ്റ്റാന്‍ഡ് വിത്ത് അഹമ്മദ് എന്ന പേരില്‍ ഹാഷ്ടാഗുമായി അഹമ്മദിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. അറസ്റ്റ് ചെയ്‌തെങ്കിലും പൊലീസ് കുറ്റം ചുമത്തിയിരുന്നില്ല. മാത്രമല്ല കേസെടുത്ത നടപടി പുനഃ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അറസ്റ്റ് വിവാദമായതിനു പിന്നാലെ പ്രസിഡന്റ് ബരാക് ഒബാമയും ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ ബര്‍ഗും ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബിന്നും അഹമ്മദിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു. ഒബാമ അഹമ്മദിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha