വെള്ളപ്പൊക്കം, കൊടുങ്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണസംഖ്യ 47 ആയി

കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് ഫിലിപ്പീന്‍സില്‍ മരിച്ചവരുടെ സംഖ്യ 47 ആയി. കാര്‍ഷിക മേഖലയായ ലുസോണില്‍ മാത്രം 17 പേര്‍ മരിച്ചു. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥലങ്ങളില്‍ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണു സൂചന.
തലസ്ഥാനനഗരമായ മനിലയുടെ വടക്കന്‍ മേഖലകളിലാണ് ഏറ്റവും അധികം നാശനഷ്ടമുണ്ടായിരിക്കുന്നത്. 300 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കക്കെടുതിയിലാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha