ശിക്ഷ കൃത്രിമഷണ്ഡത്വം; ശിശു ലൈംഗിക പീഡകരുടെ പുരുഷത്വം കളയും

വര്‍ദ്ധിച്ചു വരുന്ന ശിശുലൈംഗിക പീഡനത്തെ പ്രതിരോധിക്കാന്‍ ഇന്തോനേഷ്യ കടുത്ത ശിക്ഷ പരിഗണിക്കുന്നു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പുരുഷത്വം രാസമരുന്ന് കുത്തിവെച്ച് ഇല്ലാതാക്കാനാണ് തീരുമാനം. യൂറോപ്പിലെ ചില രാജ്യങ്ങളില്‍ നിലവിലുള്ള നിയമത്തിന് സമാനമായ ശിക്ഷ പ്രസിഡന്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇന്തോനേഷ്യയിലും പ്രാബല്യത്തിലാകും.
സ്ത്രീ ഹോര്‍മോണ്‍ കുത്തിവച്ച് കുറ്റവാളികളുടെ പുരുഷത്വം നശിപ്പിക്കുകയാണ് ചെയ്യുക. ഇതോടെ പീഡകര്‍ക്ക് ഷണ്ഡത്വം ശിക്ഷ നല്‍കുന്ന ചുരുക്കം ചില രാജ്യങ്ങള്‍ക്കൊപ്പമാകും ഇന്തോനേഷ്യയുടേയും സ്ഥാനം. പോളണ്ടിലും യുഎസിലെ ചില സംസ്ഥാനങ്ങളിലും ഈ നിയമം നിലവിലുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി നിയമം ദക്ഷിണ കൊറിയ പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടികളെ ദുരുപയോഗം ചെയ്യുന്നതു വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ നിയമം പരീക്ഷിക്കാന്‍ ഇന്തോനേഷ്യ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം ആദ്യം ഒമ്പതുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു കൊന്നതാണ് ഇതിലെ ഏറ്റവും അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവം. കുട്ടിയുടെ മൃതദേഹം ഒരു പെട്ടിയില്‍ ആക്കിയ നിലയില്‍ ജക്കാര്‍ത്ത നഗരത്തില്‍ നിന്നും കണ്ടെത്തി. പരമാവധി 15 വര്‍ഷം തടവാണ് നിലവില്‍ ശിശുപീഡനക്കാര്‍ക്ക് നല്‍കുന്ന ശിക്ഷ. നിയമം കുറ്റകൃത്യം ചെയ്യും മുന്‍പ് ആയിരം വട്ടം ആലോചിക്കാന്‍ ശിശുപീഡകരെ നിര്‍ബ്ബന്ധിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് പ്രസെറ്റ്യോ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha