പാകിസ്ഥാനെ പുകഴ്ത്തി അമേരിക്ക, 2025ല്‍ പാകിസ്ഥാന്‍ ലോകത്തെ വലിയ അഞ്ചാമത്തെ ആണവ ശക്തിയാവുമെന്ന് അമേരിക്ക

2025 ആകുമ്പോഴേക്കും പാകിസ്ഥാന്‍ ലോകത്തെ വലിയ അഞ്ചാമത്തെ ആണവ ശക്തിയാവുമെന്ന് അമേരിക്കന്‍ വിദഗ്ദ്ധര്‍. ഇപ്പോള്‍ പാകിസ്ഥാന്‍ തങ്ങളുടെ ആണവശേഷി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ തങ്ങളെ ആക്രമിച്ചാല്‍ നേരിടാനാണ് ആണവായുധം ശേഖരിക്കുന്നത് എന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ട്.
2011ല്‍ 90 മുതല്‍ 110 ആണവ പോര്‍മുനകളാണ് പാകിസ്ഥാനുണ്ടായിരുന്നത്. നിലവില്‍ ഇത് 110 മുതല്‍ 130വരെയാണ്. 2025 ആകുന്‌പോഴേക്കും 220 മുതല്‍ 250വരെ ആണവ പോര്‍മുന പാകിസ്ഥാന് ഉണ്ടാവുമെന്നാണ് \'പാകിസ്ഥാന്റെ ആണവ ശക്തികള്‍ 2015\' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ 20 വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തില്‍ യു.എസ് എത്തിയിരിക്കുന്നത്.
നിലവില്‍ ആണവ പോര്‍മുന വഹിക്കാന്‍ കഴിവുള്ള ആറ് തരം ബാലിസ്റ്റിക് മിസൈലുകള്‍ പാകിസ്ഥാനുണ്ട്. രണ്ടെണ്ണം കൂടി ഉടന്‍ ഈ പട്ടികയിലേക്ക് എത്തും. ഹ്രസ്വദൂര മിസൈലൈയ ഷഹീന്‍ എ1 മദ്ധ്യദൂര മിസൈലായ ഷഹീന്‍ 3 എന്നിവയാണ് അവ. മാത്രമല്ല രണ്ട് ക്രൂസ് മിസൈലുകളും പാകിസ്ഥാന്‍ വികസിപ്പിക്കുന്നുണ്ട്. കരയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ഹത്ഫ് 7ഉം ആകാശത്ത് നിന്ന് വിക്ഷേപിക്കാവുന്ന ഹത്ഫ് 8 മിസൈലുകളാണ് രൂപപ്പെടുത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha