ഇംഗ്ലണ്ടിലെ ബിഗ്‌ബെന്‍ താത്കാലികമായി ഓട്ടംനിര്‍ത്തുന്നു

ഇംഗ്ലണ്്ടിലെ ലോകപ്രശസ്തമായ ഭീമന്‍ ക്ലോക്ക് ബിഗ് ബെന്‍ താത്കാലികമായി നിലയ്ക്കുന്നു. അടിയന്തരമായ അറ്റകുറ്റപ്പണികള്‍ക്കുവേണ്്ടിയാണ് ക്ലോക്ക് നിര്‍ത്തുന്നത്. മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോ തന്നെ വേണ്ടിവരും ക്ലോക്കിന്റെ തകരാര്‍ പരിഹരിക്കാനെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ്മിനിസ്റ്റര്‍ പാലസില്‍ സ്ഥിതിചെയ്യുന്ന ബിഗ് ബെന്നിനും അതിന്റെ ഗോപുരത്തിനുമുള്ള അറ്റകുറ്റപ്പണികള്‍ക്ക് നാലു കോടി പൗണ്ട് വേണ്്ടിവരുമെന്നാണ് കണക്കാക്കുന്നത്.
നിലവില്‍ ക്ലോക്കും ഗോപുരവും ജീര്‍ണാവസ്ഥയിലാണെന്നും ഏതുനിമിഷവും അത് ദുരന്തത്തിനു കാരണമായേക്കാമെന്നുമാണ് ദ സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലോക്ക് സ്ഥിതിചെയ്യുന്ന എലിസബത്ത് ടവറിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം ആരംഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha