സ്വീഡണില്‍ സ്‌കൂളില്‍ അധ്യാപിക കുത്തേറ്റ് മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

പടിഞ്ഞാറന്‍ സ്വീഡണിലെ ട്രോള്‍ഹാട്ടണിലെ സ്‌കൂളില്‍ അധ്യാപിക കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ടു. അക്രമിയുടെ ആക്രമണത്തില്‍ മറ്റ് നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. മുഖം മൂടി ധരിച്ചെത്തിയയാളാണ് അധ്യാപികക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ ആക്രമണം നടത്തിയത്.
പരിക്കേറ്റവരില്‍ 11ഉം 15 ഉം വയസ്സുള്ള കുട്ടികളാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. അക്രമിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ക്കും പരിക്കേറ്റു. ഒന്നിലേറെ കത്തികളുമായി എത്തിയ യുവാവാണ് ആക്രമണം നടത്തിയത്. പോലീസിന്റെ വെടിയേറ്റ് പരിക്കേറ്റ ഇയാളും ആസ്പത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് കാരണം വ്യക്തമായിട്ടില്ല
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha