പാകിസ്താനില്‍ ഷിയാ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഒരു ഷിയാ മുസ്ലീം പള്ളിയില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ പത്തു പേര്‍ മരിച്ചു. ഇതില്‍ ആറു പേര്‍ കുട്ടികളാണ്. പന്ത്രണ്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. വിശുദ്ധ മുഹറം മാസചാരണത്തിന്റെ ഭാഗമായി പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയവരാണ് സ്‌ഫോടനത്തിന് ഇരയായത്. ബലൂചിസ്താന് സമീപം ചാല്‍ഗരിയിലാണ് സ്‌ഫോടനമുണ്ടായത്. സ്ത്രീകളുടെ ബുര്‍ഖ ധരിച്ചെത്തിയ പതിനെട്ടുകാരനാണ് സ്‌ഫോടനം നടത്തിയതെന്ന് പ്രവിശ്യ ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് ബുഗ്തി അറിയിച്ചു.
ഷിയാ ന്യൂനപക്ഷങ്ങള്‍ക്കെതിരെ സുന്നി തീവ്രവാദ വിഭാഗം ആക്രമണം പതിവാക്കിയ മേഖലയാണിത്. മുഹറം കാലത്ത് ഷിയാകള്‍ക്കെതിരായ ആക്രമണം ചെറുക്കുന്നതിനായി സര്‍ക്കാര്‍ 16,000 ഓളം സുരക്ഷാ സൈനികരെയാണ് മേഖലയില്‍ വിന്യസിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha