ഫ്രാന്‍സില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 42 പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് 42 പേര്‍ മരിച്ചു. ബോര്‍ഡ്യൂവിന് കിഴക്ക് പുസ്സിഗണ്‍ നഗരത്തിലാണ് അപകടമുണ്ടായത്. അവധി ആഘോഷിക്കുന്നതിന് പുറപ്പെട്ട വൃദ്ധരായിരുന്നു ബസിലുണ്ടായിരുന്നത്. കൂട്ടിയിടിയേ തുടര്‍ന്ന് ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എട്ടു പേരെ ജീവനോടെ പുറത്തെടുക്കാന്‍ കഴിഞ്ഞതായും ഇവരില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പ്രസിഡന്റ് ഫ്രാന്‍കോയിസ് ഒളാന്തെ അനുശോചിച്ചു. ആഭ്യന്തരമന്ത്രി ബെര്‍നാര്‍ഡ് കസെന്യുവെ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 1982നു ശേഷം ഫ്രാന്‍സിലുണ്ടാകുന്ന ഏറ്റവും വലിയ റോഡപകടമാണിത്. അന്നത്തെ അപകടത്തില്‍ 52 പേരാണ് മരിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha