നിഷേധാത്മക നിലപാട്, ഇന്ത്യയ്‌ക്കെതിരെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതായി നവാസ് ഷെരീഫ്

ഇന്ത്യയുടെ ആയുധ ശേഖരണവും അപകടകരമായ സൈനിക തന്ത്രങ്ങളും ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ചര്‍ച്ചകള്‍ വേണ്ടെന്നുവച്ച ഇന്ത്യ നിരവധി ലോക ശക്തികളെ കൂട്ടുപിടിച്ച് ആയുധം ശേഖരിക്കുകയാണെന്നും ഷെരീഫ് ആരോപിച്ചു. അമേരിക്കന്‍ പ്രതിനിധിസഭയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയ്ക്ക് അപകടകരമായ സൈനിക തത്വമാണുള്ളത്. അധികാരത്തിലേറിയ രണ്ടരക്കൊല്ലത്തിനുള്ളില്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാചടങ്ങില്‍ പോലും മോദിയുടെ ക്ഷണപ്രകാരം പങ്കെടുത്തിരുന്നു. എന്നാല്‍ നിസാരകാരണത്താല്‍ ദേശീയ സുരക്ഷാഉപദേഷ്ടാവ് തല ചര്‍ച്ച റദ്ദാക്കിയതോടെ ഈ സൗഹൃദം ഇല്ലാതായെന്നും ഷെരീഫ് പറയുന്നു.
റഷ്യയിലെ ഉഫയില്‍ നരേന്ദ്രമോദിയുമായി നടന്ന ചര്‍ച്ചയെ തീവ്രവാദത്തില്‍ മാത്രമാക്കി ഒതുക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. നിയന്ത്രണരേഖയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നതിനാലാണ് സുരക്ഷാ ഉപദേഷ്ടാവ് തല ചര്‍ച്ച റദ്ദാക്കിയതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇന്ത്യയിലെ രാഷ്ട്രീയക്കാരുടെയും സൈനിക തലവന്മാരുടെയും വിദ്വേഷ പ്രസ്താവനകളും ഇതിന് കാരണമായി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha