മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അമേരിക്കന്‍ പോലീസ് അറസ്റ്റു ചെയ്തു

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രണ്ട് ഇന്ത്യക്കാരെ അമേരിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്തു. നികേഷ്‌കുമാര്‍ പട്ടേല്‍ (41), ഹര്‍ഷദ് മെഹ്ത്ത (65) എന്നിവരാണ് ന്യൂജഴ്‌സിയിലെ നെവാക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കയുടെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായത്.
ഇന്ത്യക്കാരെ അമേരിക്കയിലേക്ക് കടത്താന്‍ പദ്ധതിയിടുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. അമേരിക്കയിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ റോഡ്മാര്‍ഗമോ വിമാനമാര്‍ഗമോ തായ്‌ലന്‍ഡിലത്തെിച്ച് അവിടെനിന്ന് കാര്‍ഗോ വിമാനങ്ങള്‍ വഴിയാണ് അമേരിക്കയിലേക്ക് കടത്തിയിരുന്നതെന്ന് യു.എസ് അറ്റോണി പറഞ്ഞു. തുറമുഖങ്ങള്‍ വഴിയും വിമാനമാര്‍ഗവും മനുഷ്യക്കടത്തിന് രണ്ടുപേര്‍ക്കുമെതിരെ ആറോളം കേസുകള്‍ നിലവിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha