പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ നാലു കുട്ടികള്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ നടന്ന മുഹറം ഘോഷയാത്രക്കിടയിലേക്കാണ് ചാവേറാക്രമണം നടന്നത്.
ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ചാവേറിന്റെ ശരീരഭാഗങ്ങള്‍ കണ്ടെണഅടെണ്‌ടെടുത്തായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷിയാ മുസ്‌ലിംകളെ ലക്ഷ്യം വച്ച് സമീപ കാലത്ത് ഇവിടെ നടന്ന രണ്ടാമത്തെ ആക്രമണമാണിത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha