ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് പട്രീഷ മെക്‌സിക്കന്‍ തീരത്ത് വീശിത്തുടങ്ങി

അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റ് മെക്‌സിക്കന്‍ തീരത്ത് വീശിത്തുടങ്ങി. പട്രീഷ എന്ന് പേരിട്ടിരിക്കുന്ന കാറ്റ് നാശം വിതക്കുമെന്ന ആശങ്കയില്‍ രാജ്യത്തെങ്ങും മുന്‍കരുതല്‍ നടപടികള്‍ തുടരുകയാണ്.
പട്രീഷയുടെ പാതയിലുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 2013 ല്‍ 6300 പേരുടെ മരണത്തിനിടയാക്കിയ ഹയാന്‍ ചുഴലിക്കാറ്റിനോടാണ് പട്രീഷയേയും താരതമ്യപ്പെടുത്തുന്നത്.
കാറ്റ് കരയിലേക്കടിക്കുന്നത് മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗത്തിലാണ്. തീരനഗരങ്ങളിലും ചുഴലിക്കാറ്റിന്റെ പാതയില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ഏതാണ്ട് 15000 പേരെ ഹോട്ടലുകളില്‍ നിന്നും മറ്റും മാറ്റി താമസിപ്പിച്ചതായി പൊലീസ് അറിയിച്ചു. വടക്കന്‍ പെസഫിക്കില്‍ സമീപകാലത്ത് രൂപപ്പെട്ട ഏറ്റവും ശക്തിയേറിയ ചുഴലിക്കാറ്റാണ് പെട്രീഷ. മെക്‌സിക്കോ കടന്ന് അമേരിക്കയുടെ ടെക്‌സാസ് സംസ്ഥാനത്തും പട്രീഷ നാശം വിതക്കുമെന്നാണ് സൂചന.
ചുഴലിക്കാറ്റ് വീശിയതിനെ തുടര്‍ന്ന് വലിയ അപകടങ്ങള്‍ എവിടെയും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. മെക്‌സികോയുടെ പശ്ചിമ ഭാഗത്തേക്കും ഇന്ന് കാറ്റെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha