നൈജീരിയയില്‍ ബോംബാക്രമണങ്ങളില്‍ മരണസംഖ്യ 42 ആയി

നൈജീരിയയിലെ രണ്ടു മോസ്‌കുകളില്‍ നടന്ന ചാവേര്‍ ബോംബാക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മൈദുഗുരിയിലെ മോസ്‌കിലും യോലായിലെ മോസ്‌കിലുമാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. യോലായില്‍ പുതുതായി പണിത മോസ്‌കിലായിരുന്നു ആക്രമണം.
വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയ ഇരുപത്തേഴോളം പേരാണു കൊല്ലപ്പെട്ടത്. മൈദുഗുരിയില്‍ നടന്ന ആക്രമണത്തില്‍ 15 പേരാണു കൊല്ലപ്പെട്ടത്. ബോക്കോ ഹറാം ഭീകരരാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. നൈജീരിയയില്‍ ക്രൈസ്തവരേയും തങ്ങളെ എതിര്‍ക്കുന്ന മുസ്‌ലീങ്ങളേയും ലക്ഷ്യമാക്കിയാണു ബോക്കോ ഹറാം ആക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha