മാലദ്വീപില്‍ പ്രസിഡന്റിനെ വധിക്കാന്‍ ശ്രമിച്ച വൈസ് പ്രസിഡന്റ് അറസ്റ്റില്‍

മാലദ്വീപില്‍ പ്രസിഡന്റിനെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കുറ്റത്തിന് വൈസ് പ്രസിഡന്റ് അറസ്റ്റില്‍. വൈസ് പ്രസിഡന്റ് അഹമ്മദ് അദീപാണ് അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റം ആരോപിച്ചാണ് അഹമ്മദ് അദീപിനെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി ഉമര്‍ നസീര്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് അബ്ദുള്ള യാമീനുനേരെ ബോംബ് ആക്രമണം ഉണ്ടായത്. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോള്‍ പ്രസിഡന്റ് സഞ്ചരിച്ച ബോട്ട് സ്‌ഫോടനത്തില്‍ തകരുകയായിരുന്നു. സ്‌ഫോടനത്തില്‍ നിന്ന് പ്രസിഡന്റ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha