ഇവാനു വേണ്ടി സെന്റ് ജോര്‍ജ് സിറ്റിയിലുള്ളവര്‍ ക്രിസ്തുമസ് നേരത്തെയാക്കി

കാന്‍ഡയിലെ സെന്റ് ജോര്‍ജ് നഗരത്തില്‍ ഇത്തവണ ക്രിസ്തുമസ് ഒക്ടോബറിലെത്തി. നക്ഷത്രവിളക്കുകളും മഞ്ഞും ഒക്കെയുണ്ട്. അതിനു ക്രിസ്തുമസ് ഡിസബംറില്‍ അല്ലേ ഇനി കാനഡയില്‍ നേരത്തെ ആക്കിയോ എന്നൊക്കെ സംശയിക്കാന്‍ വരട്ടെ. സെന്റ് ജോര്‍ജ് സ്വദേശികള്‍ ക്രിസ്തുമസ് നേരത്തെ ആഘോഷിച്ചത് അര്‍ബുദ രോഗിയായ ഒരു കുട്ടിയ്ക്കു വേണ്ടിയാണ്. ഏഴു വയസുകാരനായ ഇവാന്‍ ലെവര്‍സേജ് വരുന്ന ഡിസംബര്‍ വരെ ജീവിച്ചിരുന്നില്ലെങ്കിലോ എന്നു കരുതിയാണ് കുടുംബവും നാട്ടുകാരും ഇവിടെ വ്യത്യസ്തമായ ഒരു ക്രിസ്തുമസ് ആഘോഷിച്ചത്.
അഞ്ചു വര്‍ഷം മുമ്പ് ഇവാന് രണ്ടു വയസുള്ളപ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്നിങ്ങോട്ട് ആശുപത്രികളും മരുന്നുമായിരുന്നു ഇവാന്റെ ഏറ്റവും വലിയ കൂട്ട്. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ പോയിക്കൊണ്ടിരിക്കെ കഴിഞ്ഞ മാസമാണ് ഡോക്ടര്‍മാര്‍ ഇവാന്റെ നില വഷളാകുന്നുവെന്ന കാര്യം അറിയിച്ചത്. ട്യൂമര്‍ മിക്കയിടങ്ങളിലേക്കും വ്യാപിച്ചു. കൂടിപ്പോയാല്‍ ഇവാന്‍ ഒരുമാസം കൂടിയേ ജീവിച്ചിരിക്കൂ എന്ന് ഡോക്ടര്‍മാര്‍ അമ്മ നിക്കോള്‍ വെല്‍ഹുഡിനെ അറിയിച്ചു. അങ്ങനെയാണ് മകന്‍ ഈ ലോകം വിട്ടുപോവുംമുമ്പ് എന്നെന്നും ഓര്‍മിക്കാന്‍ ഒരു ക്രിസ്തുമസ് ആഘോഷിക്കാന്‍ ഇവാന്റെ കുടുംബം തീരുമാനിച്ചത്.
മരിക്കുന്നതിനു മുമ്പായി ഒട്ടേറെ ആഗ്രഹങ്ങളുടെ പട്ടിക അവന്‍ അമ്മയ്ക്കു നല്‍കി. നയാഗ്രാ വെള്ളച്ചാട്ടം കാണുക, ട്രാന്‍സില്‍വാനിയ ഹോട്ടല്‍ കാണുക തുടങ്ങിയവയില്‍ ഏറ്റവും പ്രധാനമായി പറഞ്ഞത് ക്രിസ്മസ് ആഘോഷിക്കണ മെന്നായിരുന്നു. ഇവാനു ക്രിസ്മസ് ആഘോഷിക്കണമെന്നു നിര്‍ബന്ധമാണെങ്കില്‍ ഡിസംബര്‍ വരെ കാത്തു നില്‍ക്കാതെ ഒക്ടോബറില്‍ തന്നെ ആഘോഷിക്കാന്‍ ഡോക്ടര്‍മാരും പറഞ്ഞു.
പിന്നീട് മകന്റെ ആഗ്രഹം സാധിക്കാന്‍ നിക്കോള്‍ നഗരമാകെ വിവരം അറിയിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നീങ്ങി. വാര്‍ത്ത പരന്നതോടെ അയല്‍ക്കാരും കടയുടമകളുമെല്ലാം ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള അലങ്കാരങ്ങള്‍ ഒരുക്കി. ഒക്ടോബറില്‍ മഞ്ഞുണ്ടാകില്ലല്ലോ അതിനും കണ്ടു പോംവഴി. ഒരു ഫിലിം ക്രൂവിന്റെ വകയായി കൃത്രിമ മഞ്ഞു വീഴ്ച്ചയും ഒരുക്കി. ഇവാന്‍ ജനലിലൂടെ പുറത്തു നോക്കിയാല്‍ ക്രിസ്തുമസ് കാലമല്ലെന്നു പറയുകയേ ഇല്ല. സാന്താ ക്ലോസും ഡിന്നറുമൊക്കെയായി ഇവാന്‍ ഇതുവരെ കണ്ടിട്ടില്ലാത്തൊരു വ്യത്യസ്ത ക്രിസ്തുമസ്. തന്റെ മകന്റെ ക്രിസ്തുമസ് ആഘോഷം കെങ്കേമമാക്കാന്‍ മുന്നോട്ടുവന്ന എല്ലാവര്‍ക്കും നിറകണ്ണുകളോടെ നന്ദി പറയുകയാണ് നിക്കോള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha