രാജകുമാരനെതിരെ കേസെടുക്കാനുറച്ച് അമേരിക്ക, സ്വവര്‍ഗപ്രേമിയെന്നും കോടതി രേഖകള്‍

വീട്ടുവേലക്കാരിയെ ബലാല്‍സംഗം ചെയ്തതിന്റെ പേരില്‍ വിചാരണ നേരിടുന്ന സൗദി രാജകുമാരനെതിരെ കേസെടുക്കും. രാജകുമാരനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്. ലോസെയ്ഞ്ചല്‍സിലെ ബംഗ്ലാവില്‍ വീട്ടുവേലക്കാരിയെ ബലാല്‍സംഗം ചെയ്തതിനാണ് മുന്‍ സൗദി രാജാവ് അബ്ദുള്ളയുടെ 29കാരനായ മകന്‍ മജീദ് അല്‍സൗദിനെതിരെ കേസെടുക്കുന്നത്. എന്നാല്‍, ബലാല്‍സംഗത്തിന് മതിയായ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നെങ്കിലും കൂടുതല്‍ യുവതികള്‍ പരാതിയുമായി രംഗത്തെത്തിയത്.
വിദേശ സ്ത്രീകളെ പീഡിപ്പിക്കുന്നതില്‍ പ്രത്യേകം ആനന്ദം കണ്ടെത്തിയിരുന്നതായി കോടതി രേഖകള്‍. വീട്ടിലെ വേലക്കാരികളെ നഗ്‌നരാക്കി പൂളില്‍ ഇറക്കിയശേഷം അത് കണ്ടുകൊണ്ടിരിക്കുന്നതായിരുന്നു ഇയാളുടെ രീതി. ആള്‍മുങ്ങിയതായി സൂചന യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് സൗദി രാജകുമാരന്റെ ലീലാവിലാസങ്ങള്‍ വിവരിച്ചിട്ടുള്ളത്. വീട്ടിലെ ജോലിക്കാരെ ഒന്നടങ്കം നഗ്‌നരാക്കി ആനന്ദിക്കുന്നതിന് പുറമെ, പുരുഷനായ ജോലിക്കാരനെ സ്വവര്‍ഗ രതിക്ക് പ്രേരിപ്പിച്ചതായും പറയുന്നു. ബെവര്‍ലി ഹില്‍സിലെ ബംഗ്ലാവില്‍ തങ്ങളെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് യുവതികള്‍ നല്‍കിയ പരാതിയിലുള്ളത്.
ശിക്ഷ വിധിച്ചാല്‍ സൗദി രാജകുമാരന് ഒരുവര്‍ഷം തടവും 3000 ഡോളര്‍ പിഴയും ലഭിക്കും. നിലവില്‍ 300000 ഡോളര്‍ ജാമ്യത്തിലിറങ്ങി മുങ്ങിയിരിക്കുകയാണ് കക്ഷി.
മുന്‍ സൗദി രാജാവ് അബ്ദുള്ളയുടെ 35 മക്കളില്‍ ഒരാളാണ് ഇയാളെന്ന് അടുത്തിടെയാണ് വെളിപ്പെടുത്തപ്പെട്ടത്. ഇയാള്‍ക്കെതിരെ വീട്ടുവേലക്കാരി നല്‍കിയിരുന്ന ബലാല്‍സംഗക്കേസ്സ് ഒത്തുതീര്‍പ്പാക്കിയതാണെന്ന റിപ്പോര്‍ട്ടുമുണ്ട്. ബലാല്‍സംഗത്തിന് തെളിവില്ലെന്ന് വിധിച്ച ലോസെയ്ഞ്ചല്‍സ് ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ ഓഫീസ് കേസ് സിറ്റി അറ്റോര്‍ണിക്ക് കൈമാറിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha