സിറിയന്‍ പ്രശ്‌നം: സൗദി ഇടപെടണമെന്നു റഷ്യന്‍ പ്രസിഡന്റ്

സിറിയന്‍ പ്രശ്‌നം പരിഹരിക്കുവാന്‍ സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ഇടപെടണമെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുട്ടിന്‍. ഇരു നേതാക്കളും തമ്മില്‍ സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി ഫോണില്‍ സംഭാഷണം നടത്തിയിരുന്നു. തുര്‍ക്കി, യുഎസ്, സൗദി അറേബ്യ, റഷ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ സിറിയന്‍ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണണമെന്നു ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുട്ടിന്‍ സൗദി രാജാവിനെ ഫോണില്‍ വിളിച്ചത്.
ഐഎസ് ഭീകരവാദികള്‍ക്കെതിരേ യുഎസ് നേതൃത്വത്തില്‍ നടക്കുന്ന ആക്രമണത്തില്‍ സൗദിയും പങ്കെടുക്കുന്നുണ്ട്. സഖ്യസേനയുടെ ആക്രമണത്തില്‍ പങ്കെടുക്കാതിരുന്ന റഷ്യ അടുത്തിടെ സിറിയയില്‍ നേരിട്ട് ആക്രമണം തുടങ്ങിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha